BREAKING NEWS

പ്രോസിക്യൂഷന് അനുമതി നൽകാത്തത് കോടതിയലക്ഷ്യമല്ലേ? കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ സർക്കാരിനെ നിശീതമായി വിമർശിച്ച് ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വീണ്ടും ഹൈക്കോടതി. കോടതിയലക്ഷ്യം നടന്നിട്ടില്ലെന്ന സർക്കാരിന്റെ വാദം തള്ളിയ കോടതി പ്രോസിക്യൂഷന് അനുമതി നൽകാത്തത് കോടതിയലക്ഷ്യം തന്നെയെന്നും കോടതി നിരീക്ഷിച്ചു.

2006- 2015 കാലയളവിൽ കശുവണ്ടി വാങ്ങിയത് പർച്ചേസ് മാനുവൽ പാലിക്കാതെയാണെന്ന സിബിഐ വാദം ശരിയല്ലെന്നാണ് സർക്കാർ നിലപാട്. തോട്ടണ്ടി സീസൺ വിളയായതിനാൽ അപ്പോഴത്തെ സാഹചര്യമനുസരിച്ച് വാങ്ങാൻ അനുമതി നൽകിയെന്നുമാണ് സർക്കാർ നിലപാട്. കേസ് തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, കോർപറേഷൻ എംഡി കെ.എ രതീഷ് എന്നിവരാണ് പ്രതികൾ. സർക്കാർ ഉത്തരവുകൾ നടപ്പാക്കുക മാത്രമാണ് പ്രതികളായ രണ്ടുപേരും ചെയ്തതെന്നും സിബിഐ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ അനുമതി നൽകാത്തത് അതിനാലാണെന്നും സർക്കാർ വ്യക്തമാക്കി.

പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി നൽകാത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് കൊല്ലം സ്വദേശി കടകംപള്ളി മനോജ് ആയിരുന്നു കോടതിയെ സമീപിച്ചത്. നിലവാരം കുറഞ്ഞ കഴുവണ്ടി ഇറക്കുമതി ചെയ്ത് കോർപ്പറേഷന് 100 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026
BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026