BREAKING NEWS

വനിതാ ജീവനക്കാരിയെ മുറിയിലേക്ക് വിളിച്ചുവരുത്തി, ശരീരത്തില്‍ കയറിപ്പിടിച്ചു, വഴങ്ങിയില്ലെങ്കില്‍ കരാർ പുതുക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണി, ഡിടിപിസി സെക്രട്ടറിക്കെതിരെ കേസ്

· · 1 min read
Share: Copied!

തൃശൂർ: യുവതിക്ക് നേരെ ലൈംഗികാതിക്രമം തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. ഡിടിപിസി സെക്രട്ടറി സിൽബട്ട് ജോസിനെതിരെയാണ് ഓഫീസിലെ കരാർ ജീവനക്കാരിയുടെ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. ജീവനക്കാരിയെ സി.സി.ടി.വിയില്ലാത്ത റൂമിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി അധിക്ഷേപിച്ചെന്നും ശരീരത്തിൽ കടന്ന് പിടിച്ചെന്നുമാണ് പരാതി.

ജോലിയുടെ കരാർ പുതുക്കാൻ സമ്മതിക്കില്ലെന്നും ശമ്പളം തടഞ്ഞ് വെയ്‌ക്കുമെന്നും സിൽബർട്ട് ഭീഷണിപ്പെടുത്തിയതായി യുവതി വെളിപ്പെടുത്തി. മെയ് 19ന് നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസം പരാതി നൽകിയതോടെയാണ് പൊലീസ് നടപടി.

സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമം , ബലപ്രയോഗം , അശ്ലീല പദപ്രയോഗം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026
BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026