BREAKING NEWS

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത ഇനി മത്സരിക്കുമോ? അ‌ശ്ലീല സിനിമകളിൽ അ‌ഭിനയിച്ചു, ന​ഗ്നമായി അഭിനയിച്ച ഭാ​ഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പു!! നടിക്കെതിരെ കേസ്, നടപടി അനാശാസ്യ നിരോധന നിയമപ്രകാരം

· · 1 min read
Share: Copied!

കൊച്ചി: അമ്മയുടെ പുതിയ സാരഥികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിനിടെ നടി ശ്വേതാ മേനോനെതിരെ കേസ്. സാമ്പത്തിക ലാഭത്തിനു വേണ്ടി സിനിമയിൽ അ‌ശ്ലീല രംഗങ്ങളിൽ അ‌ഭിനയിച്ചെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരേ കേസ്. എറണാകുളം സെൻട്രൽ പോലീസാണ് നടിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുപ്രവർത്തകനായ മാർട്ടിൻ എന്നയാളുടെ പരാതിയിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.

നടിക്കെതിരെ എഫ്ഐആറിൽ ആരോപിച്ചിരിക്കുന്നത് അ‌ശ്ലീല സിനിമകളിൽ അ‌ഭിനയിച്ചു, നഗ്നമായി അഭിനയിച്ച രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ്. അ‌നാശാസ്യ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നതിനിടെയാണ് പുതിയ കേസെടുത്തിരിക്കുന്നത്. നിലവിൽ പ്രസിഡന്റ് സ്ഥാനത്തേക്കു ശ്വേതയുടേയും നടൻ ദേവന്റേയും പേരുകളാണ് ഉയരുന്നത്. നടൻ ബാബുരാജ് മത്സര രം​ഗത്തെത്തിയപ്പോൾ ആരോപണ വിധേയർ മാറിനിൽക്കണമെന്ന ആവശ്യം സംഘടനയ്ക്കിടയിൽ നിന്നും ഉയർന്നിരുന്നു. ഇതോടെ താൻ മത്സര രം​ഗത്തുനിന്ന് പിന്മാറുകയാണെന്ന് ബാബുരാജ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ച ശേഷം പത്രിക പിൻവലിക്കുകയായിരുന്നു.

മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിനു മുകളിലേക്ക് ഒടിഞ്ഞുവീണു, അപകടം സമീപത്തുകൂടി പോവുകയായിരുന്ന കണ്ടെയ്നർ ലോറി വൈദ്യുത ലൈനിൽ കൊളുത്തി വലിച്ചത്, വാഹനത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026