LATEST UPDATES

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം, ഇന്ത്യൻ നാവികന് ദാരുണാന്ത്യം, 19 പേർ രക്ഷപ്പെട്ടു!! നാവികർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം- വിദേശകാര്യ മന്ത്രാലയം

· · 1 min read
Share: Copied!

ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഇന്ത്യ. മേഖലയിലെ വാണിജ്യ കപ്പലുകൾക്കും നാവികർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം (MEA) ആവശ്യപ്പെട്ടു.

ബുധനാഴ്ച ഒമാന്റെ കിഴക്കൻ തീരത്തിന് സമീപമാണ് ഇന്ത്യയിലേക്ക് സഞ്ചരിക്കുകയായിരുന്ന എംവി കേപ് ദേവോ എന്ന വാണിജ്യ കപ്പലിന് നേരെ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരിൽ 19 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരു ഇന്ത്യൻ പൗരനാണ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഉത്തർപ്രദേശ് സ്വദേശി സൂരജ് യാഥവാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഒമാനിലെ ഇന്ത്യൻ എംബസി സംഭവത്തിൽ അടിയന്തരമായി ഇടപെടുകയും ഒമാൻ അധികൃതരുമായി നിരന്തരം ഏകോപനം നടത്തുകയും ചെയ്യുന്നുണ്ട്.

രക്ഷപ്പെട്ട ഇന്ത്യൻ നാവികരെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും എംബസി സജീവമായി ഏകോപിപ്പിച്ചുവരികയാണ്. കപ്പലിലെ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ ഒമാൻ അധികൃതരുമായി ചേർന്ന് എംബസി നിരീക്ഷിച്ചുവരുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്ന് ഇന്ത്യ വ്യക്തമാക്കി. സംഘർഷം കുറയ്ക്കുന്നതിനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും മാർഗം സ്വീകരിക്കണമെന്നും ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു.

വാണിജ്യ കപ്പലുകളെയും നാവികരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം. മേഖലയിലെ അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും തടസ്സമില്ലാത്തതുമായ കപ്പൽഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ആക്രമണവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ഇന്ത്യൻ എംബസി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒമാൻ അധികൃതരുമായി ഏകോപനം തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തനത്തിലും മറ്റ് നടപടികളിലും പിന്തുണ നൽകിയ ഒമാൻ അധികൃതർക്ക് ഇന്ത്യ നന്ദി അറിയിക്കുകയും ചെയ്തു.

BREAKING NEWS
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് മുന്നിൽ പിക്കപ്പ് വാൻ പോലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറി; വനിതാ ഉദ്യോഗസ്ഥയ്ക്കടക്കം മൂന്ന് പേർക്ക് പരിക്ക്
14 Oct 2026
CRIME
’തീർത്തും ബുദ്ധിമാനായ കൊലയാളി’യെന്ന് പോലീസ്; ജയമാധവനെ ഓട്ടോറിക്ഷയിലാണ് ഹോസ്പിറ്റലിലെത്തിച്ചതെന്ന് രവീന്ദ്രൻ, ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ അങ്ങനെയൊരു ഓട്ടത്തിന് പോയിട്ടില്ലെന്ന് മറുപടി; സുഹൃത്തിന്റെ കാറാണ് ഉപയോ​ഗിച്ചതെന്ന് തെളിഞ്ഞു, വിറ്റുപോയ കാറിൽ തെളിവായി ഒരു തുള്ളി രക്തക്കറ
14 Oct 2026
BREAKING NEWS
16-കാരിക്കുനേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ഉടമയ്ക്കും സുഹൃത്തിനുമെതിരേ അന്വേഷണം; സംഭവം ജർമ്മനിയിലെ കൊളോണിൽ
14 Oct 2026
BREAKING NEWS
മുഖ്യപ്രതിക്കായി സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യത- റിമാൻഡ് റിപ്പോർട്ട്!! അപകട സമയത്ത് സുഹൈൽ മറ്റുവാഹനങ്ങളുമായി മത്സരയോട്ടം നടത്തിയിരുന്നോയെന്നതും അന്വേഷണ പരിധിയിൽ, ജാമ്യത്തിനായി പ്രതികൾ അങ്കമാലി കോടതിൽ
14 Oct 2026