BREAKING NEWS

രണ്ടു കുട്ടികൾ ഉൾപ്പെടെ കാറിലുണ്ടായിരുന്നത് ആറുപേർ!! ഓ‌ടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു, പുക ഉയരുന്നത് കണ്ട് മറ്റ് വാഹനങ്ങളിൽ പോയവർ സൂചന നൽകിയതിനാൽ ഒഴിവായത് വൻ ദുരന്തം

· · 1 min read
Share: Copied!

കോഴിക്കോട്∙ തിരുവമ്പാടി കക്കാടംപൊയിൽ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കള്ളിപ്പാറയ്ക്കും പീടികപ്പാറയ്ക്കും ഇടയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. കാറിലുണ്ടായിരുന്ന യാത്രക്കാർ തക്കസമയത്ത് പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

നിലമ്പൂരിൽ നിന്ന് വരികയായിരുന്ന കാറിനാണ് തീപിടിച്ചത് എന്നാണ് വിവരം. കാറിൽ പുക ഉയരുന്നത് കണ്ട് പിറകെ വന്ന വാഹനത്തിലുണ്ടായിരുന്നവർ നൽകിയ സൂചന പ്രകാരം കാർ നിർത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. ഈ സമയം രണ്ട് കുട്ടികൾ ഉൾപ്പെടെ ആറു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ പുറത്തിറങ്ങിയതിനു പിന്നാലെ കാറിൽ പൂർണമായും തീ പടരുകയായിരുന്നു.

വിവരമറിഞ്ഞ് മുക്കത്തു നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് തീ അണച്ചത്. അവധിക്കാലമായതിനാൽ ഈ റൂട്ടിൽ ഏറെ വാഹനങ്ങളുണ്ടായിരുന്നു. കാറിന് തീപിടിച്ചതിനെത്തുടർന്ന് പ്രദേശത്ത് ഗതാഗത തടസമുണ്ടായി. തീയണച്ച ശേഷം വാഹനം റോഡിൽ നിന്ന് നീക്കിയതോടെയാണു ഗതാഗതം സാധാരണ നിലയിലായത്. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

സതീശനെ വെല്ലുവിളിച്ച് പിണറായി – പ്രതിപക്ഷത്തിരുന്നപ്പോൾ ‘സംസ്ഥാനം നികുതി കുറയ്ക്കണം’ എന്ന് ശക്തമായി സമരം ചെയ്ത നിങ്ങൾ ഇപ്പോൾ ഇന്ധന സെസ് കുറയ്ക്കുമോ? കേന്ദ്രത്തിന്റെ പകൽക്കൊള്ളയ്ക്കെതിരെ യുഡിഎഫ് സർക്കാർ എന്തൊക്കെ ചെയ്യും?

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026