BREAKING NEWS

കഞ്ചാവ് നിയമവിധേയമാക്കണം, ആംസ്റ്റർഡാമിൽ ഇതിനായി കഫേ തന്നെയുണ്ട്, മദ്യപിച്ച് ആളുകളുടെ കരൾ നശിക്കുന്നുണ്ട്, അത്രയും ശല്യമേ കഞ്ചാവും ചെയ്യൂ – മുന്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ

· · 1 min read
Share: Copied!

കൊച്ചി: കഞ്ചാവ്  നിയമവിധേയമാക്കണമെന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. വിദേശരാജ്യങ്ങൾ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയിട്ടുണ്ട്. ആംസ്റ്റർഡാമിൽ ഇതിനായി കഫേയുണ്ട്. ഇംഗ്ലണ്ടിൽ ഇതൊന്നും വലിയ കുറ്റമല്ല.

എംഡിഎംഎ പോലുള്ള രാസലഹരി ഉപയോഗിച്ചാൽ പിന്നെ തിരിച്ചുവരാൻ കഴിയില്ല. മദ്യപിച്ച് ആളുകളുടെ കരൾ നശിക്കുന്നുണ്ട്. അത്രയും ശല്യമേ കഞ്ചാവും ചെയ്യൂ എന്നതിനാലാണ് നിയമവിധേയമാക്കാൻ മുൻപ് സർക്കാരിന് നോട്ട് കൊടുത്തത്.

വിദേശ രാജ്യങ്ങളിലുള്ളവർ മദ്യപിക്കും. റഷ്യക്കാരാണെങ്കിൽ രാവിലെ മുതൽ വോഡ്ക കുടിക്കും. പക്ഷേ നമ്മുടെ നാട്ടിൽ കാണുന്നത് മദ്യപിച്ചു കഴിഞ്ഞാൽ തറയിൽ വീഴണം എന്നാണ്.

റെസ്പോൺസിബിൾ ഡ്രിങ്കിങ്പോലെ റെസ്പോൺസിബിൾ കഞ്ചാവടിയും പഠിപ്പിക്കേണ്ടിവരും. കള്ളും വൈനും ബിയറും വ്യാപകമാക്കി ലഹരിമരുന്ന് ഉപയോഗം തടയണമെന്നും ബിജു പ്രഭാകർ പറഞ്ഞു.

 

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026