BREAKING NEWS

പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ കോൺ​ഗ്രസ് സ്ഥാനാർഥി കുഴഞ്ഞു വീണ് മരിച്ചു, വിഴിഞ്ഞം 66-ാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി വാഹനാപകടത്തിൽ മരിച്ചു, രണ്ടിടത്തും തെരഞ്ഞെടുപ്പ് മാറ്റിവച്ചു

· · 1 min read
Share: Copied!

കൊച്ചി: പാമ്പാക്കുട പഞ്ചായത്ത് 10-ാം വാർഡായ ഓണക്കൂറിലെ സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായ സിഎസ് ബാബു (59) ആണ് മരിച്ചത്. ഇന്നു പുലർച്ചെ മൂന്ന് മണിയോടെ കുഴഞ്ഞ് വീണ ബാബുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ വച്ചായിരുന്നു കുഴഞ്ഞ് വീണത്. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.

അതേസമയം ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിഴിഞ്ഞം 66-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് ഇന്നലെ വാഹനാപകടത്തിൽ മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഈ വാർഡിലെ തെരഞ്ഞെടുപ്പും മാറ്റിവെച്ചു. ഇതോടെ വിഴിഞ്ഞം വാർഡിലെ 10 ബൂത്തുകളും ഇന്നലെ രാത്രി തന്നെ പൂട്ടി ഉദ്യോഗസ്ഥർ മടങ്ങു.

വാഹനാപകടത്തിൽ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസ് തിങ്കളാഴ്ച്ച വൈകുന്നേരം 6.50ഓടെയാണ് മരിച്ചത്. ഇതേതുടർന്ന് വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി സബ് കളക്ടർ ഒവി ആൽഫ്രഡ് അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും സബ് കളക്ടർ വ്യക്തമാക്കിയിരുന്നു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്ങാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുന്നത്. 595 തദ്ദേശസ്ഥാപനങ്ങളിലായി 11,167 വാർഡുകളിലേക്ക് 36,620 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടിങ വൈകീട്ട് ആറ് വരെ നീളും.

“അമ്മയിൽ അം​ഗത്വമെടുക്കുന്നതിനെകുറിച്ച് തീരുമാനിച്ചിട്ടില്ല, സംഘടന തീരുമാനിക്കട്ടെ” ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി എന്നെ ബലിയാടാക്കി, ജീവിതവും കരിയറും നശിപ്പിച്ചു, മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചു, തനിക്കെതിരെയുണ്ടായ ​ഗൂഢാലോചനയിൽ നിയമ പോരാട്ടത്തിനൊരുങ്ങി ദിലീപ്

BREAKING NEWS
കോവളത്ത് പെൺകുട്ടിയെ പീ‍ഡിപ്പിച്ച സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി സ്ഥാപനം, നിശാന്തിനു പിന്നിലും ഈ ഉദ്യോ​ഗസ്ഥനെന്ന് സൂചന, വിവരങ്ങൾ കണ്ടെത്തിയത് പ്രതിയുടെ ഫോണിൽ നിന്ന്... അമ്മയും അച്ഛനും മരിച്ചു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ചത് മാതൃസഹോദരിയും ഭർത്താവും ചേർന്ന്
18 Oct 2026
BREAKING NEWS
അനുമോളെ കണ്ടെത്തിയത് 12-ാം ​ദിവസം, അബ്ദുൾ സമദിനെ വേണ്ടാ, കുടുംബത്തിനൊപ്പം പോയാൽ മതിയെന്ന് കോടതിയിൽ... സ്വീകരിക്കാൻ തയാറാണെന്ന് ഭർത്താവ്!! അധ്യാപികയെ മാതാപിതാക്കൾക്കും ഭർത്താവിനുമൊപ്പം വിട്ടയച്ചു, അനുമോൾക്കെതിരായ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി പോലീസ്
18 Oct 2026
BREAKING NEWS
പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന് പിതാവ്; ’ദമ്പതികളുടെ മറ്റൊരു കുഞ്ഞും ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു’, കാർത്തികപ്പള്ളിയിലെ രണ്ട് വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ
18 Oct 2026
BREAKING NEWS
വീടിന്റെ മുകൾനിലയിൽ കയറിയ നായയെ ഓടിക്കുന്നതിനിടെ തെന്നിവീണു, ​ഗുരുതര പരിക്ക്; ചികിത്സയിലായിരുന്നയാൾ മരിച്ചു
18 Oct 2026