BREAKING NEWS

സാമൂഹ്യ സംരംഭകരെ കണ്ടെത്തുന്നതിനുള്ള ദിശ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു, DISHA സംഘടിപ്പിക്കുന്നത് ഐഐടി പാലക്കാടും ബ്യൂമർക്ക് ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി

· · 1 min read
Share: Copied!

പാലക്കാട്: സാമൂഹിക പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യാധിഷ്ഠിതമായ പരിഹാരങ്ങൾ ഒരുക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഐഐടി പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷൻ (IPTIF) അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന IPTIF, ബ്യൂമർക്ക് ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ദിശ (DISHA – Driving Innovative Solutions for Humanitarian Advancement) എന്ന പേരിൽ ഈ പദ്ധതി നടപ്പാക്കുന്നത്.

ആരോഗ്യം, ഗ്രാമവികസനം, സുസ്ഥിരത, വിദ്യാഭ്യാസ സമത്വം, ഡിജിറ്റൽ സാക്ഷരത തുടങ്ങിയ മേഖലകളിലെ വെല്ലുവിളികൾക്ക് പരിഹാരം കാണുന്ന നൂതന ആശയങ്ങൾക്കാണ് ഈ പ്രോഗ്രാം ഊന്നൽ നൽകുന്നത്. സാങ്കേതിക ഉപദേശം, ബിസിനസ് മാർഗ്ഗനിർദ്ദേശം, സാമ്പത്തിക സഹായം എന്നിവയിലൂടെ സാമൂഹ്യ സംരംഭങ്ങളെ വളർത്തിയെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്:

ബ്യൂമർക്ക് നവ ദിശ പുരസ്കാരം (Buimerc Nava DISHA Puraskaram): സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയ മൂന്ന് സാമൂഹ്യ സംരംഭകരെ ഈ പുരസ്കാരത്തിനായി തിരഞ്ഞെടുക്കും. ഇവർക്ക് സാമ്പത്തിക സഹായവും, തങ്ങളുടെ സംരംഭം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള പിന്തുണയും ലഭിക്കും.

ദിശ എൻട്രപ്രണർ-ഇൻ-റെസിഡൻസ് (EiR) ഫെലോഷിപ്പ്: സാമൂഹിക പ്രാധാന്യമുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന 10 പുതിയ സംരംഭകരെയാണ് ഈ ഫെലോഷിപ്പിനായി തിരഞ്ഞെടുക്കുന്നത്. ഫെലോഷിപ്പ് ലഭിക്കുന്നവർക്ക് പ്രത്യേക പരിശീലനം, പ്രോട്ടോടൈപ്പ് നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായം, ഐഐടി പാലക്കാടിന്റെ അത്യാധുനിക ലാബുകളും സൗകര്യങ്ങളും ഉപയോഗിക്കാനുള്ള അവസരം എന്നിവ ലഭിക്കും.

അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 20 ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും: https://iptif.tech/entrepreneurship-development സന്ദർശിക്കുക. സംശയങ്ങൾക്ക് ഇ-മെയിൽ: [email protected]

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026