BUSINESS

വാഹനപ്രേമികളേ… ചില പ്രധാന മാറ്റങ്ങളുമായി ബിവൈഡിയുടെ ഇലക്ട്രിക് എസ്യുവി മോഡലായ അറ്റോ 3

· · 1 min read
Share: Copied!

ചൈനീസ് വാഹന ബ്രാന്‍ഡായ ബിവൈഡി തങ്ങളുടെ ഇലക്ട്രിക് എസ്യുവി മോഡലായ അറ്റോ 3- ചില പ്രധാന മാറ്റങ്ങളോടെ അവതരിപ്പിച്ചു. ഈ ഇലക്ട്രിക് എസ്യുവിയുടെ പുതുക്കിയ 2025 മോഡലുകള്‍ മെച്ചപ്പെട്ട പ്രകടനം, സുഖസൗകര്യങ്ങള്‍, സാങ്കേതികവിദ്യ എന്നിവയോടെയാണ് വരുന്നത്. എസ്യുവി ഇപ്പോള്‍ 30,000 രൂപയ്ക്ക് ബുക്ക് ചെയ്യാം. ആദ്യത്തെ 3,000 ഉപഭോക്താക്കള്‍ക്ക് കമ്പനി ഒരു പ്രത്യേക ഓഫറും പ്രഖ്യാപിച്ചു.

ഈ എക്സ്‌ക്ലൂസീവ് ഓഫര്‍ പ്രകാരം, ആദ്യത്തെ 3,000 ബുക്കിംഗുകള്‍ക്ക് 2024 മോഡലിന്റെ അതേ എക്സ്-ഷോറൂം വിലയില്‍ ഈ ഇലക്ട്രിക് എസ്യുവി ലഭിക്കും. പുതിയ അറ്റോ 3 ലൈനപ്പ് മൂന്ന് ട്രിമ്മുകളിലാണ് വരുന്നത്. പുതുക്കിയ 2025 അറ്റോ 3ക്ക് ഇപ്പോള്‍ മുന്‍ സീറ്റുകള്‍ക്ക് വെന്റിലേഷന്‍ ഫംഗ്ഷനും പൂര്‍ണ്ണമായും കറുപ്പ് നിറത്തിലുള്ള ഇന്റീരിയര്‍ തീമും ഉണ്ട്.

ഡൈനാമിക്, പ്രീമിയം, സുപ്പീരിയര്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ ഈ എസ്യുവി ലഭ്യമാണ്. ഡൈനാമിക് വേരിയന്റിന് വില 24.99 ലക്ഷം രൂപയും, പ്രീമിയം വേരിയന്റിന് 29.85 ലക്ഷം രൂപയും, സുപ്പീരിയര്‍ വേരിയന്റിന് 33.99 ലക്ഷം രൂപയുമാണ് ഇപ്പോള്‍ വില.

BREAKING NEWS
കപ്പൽനിർമാണ രംഗത്ത് വൻ കുതിപ്പ്; ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് സാങ്കേതികവിദ്യ അവതരിപ്പിച്ച് എസ്.എഫ്.ഒ ടെക്നോളജീസും കൊച്ചി കപ്പൽശാലയും
11 Nov 2026
BREAKING NEWS
കൈവിട്ടുപോയി; എൻവിഡിയ സിഇഒയെ കുപ്പിയിലാക്കി ചൈനീസ് ചാര വനിത കടത്തിയത് ശതകോടികളുടെ ഡോളറിന്റെ എഐ ചിപ്പുകളെന്ന് റിപ്പോർട്ട്; അമേരിക്ക കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രധാന ചിപ്പുകളും ചൈനയുടെ കൈക്കലാക്കി!
11 Nov 2026
BREAKING NEWS
കേരളത്തിലെ സ്വർണവ്യാപാരത്തിന്റെ ഭാവിയ്ക്ക് പുതിയ ദിശ; KGSMA വിഷൻ 2030 ആക്ഷൻ സമ്മിറ്റ് കോഴിക്കോട്ട്
11 Nov 2026
BREAKING NEWS
നിക്ഷേപ പദ്ധതികളുടെ പുരോഗതി ഇനി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തത്സമയം അറിയാം; ഡിജിറ്റൽ ഡാഷ്‌ബോർഡ് വരുന്നു; സംരംഭക രംഗത്തെ മികവിനുള്ള പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ വിതരണം ചെയ്തു
09 Nov 2026