BREAKING NEWS

അടിച്ചു പാമ്പായി ബസിൽ കയറിയ യുവതി കെഎസ്ആർടിസിക്കു കൊടുത്തത് എട്ടിന്റെ പണി, ട്രിപ്പ് മുടങ്ങി

· · 1 min read
Share: Copied!

കോഴിക്കോട്: മദ്യപിച്ച് കെഎസ്ആർടിസി ബസിൽ കയറിയ യുവതി കാരണം ബസിന്റെ ഒരു ട്രിപ്പ് മുടങ്ങി. കഴിഞ്ഞ ദിവസം രാവിലെ 11.30ഓടെ വടകര പഴയ ബസ് സ്റ്റാന്റിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിച്ച ബസിൽ മാഹിയിൽ വച്ചാണ് യുവതി കയറിയത്. മദ്യപിച്ച് പൂക്കുറ്റിയായ നിലയിൽ ബസിൽ കയറിയ ഇവർ പിൻസീറ്റിൽ ഇരുന്ന് ഉറങ്ങി. വടകരയിലേക്കാണ് ടിക്കറ്റ് എടുത്തതെങ്കിലും കണ്ടക്ടർക്ക് പണം നൽകിയിരുന്നില്ല.

പിന്നീടു വടകര പുതിയ സ്റ്റാന്റിൽ ബസ് എത്തിയപ്പോൾ കണ്ടക്ടർ തട്ടി വിളിച്ചെങ്കിലും യുവതി എഴുന്നേറ്റില്ല. ആളു നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യമായതോടെ സമീപത്തുണ്ടായിരുന്ന പോലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥനെ ബസുകാർ വിവരമറിയിച്ചു. പോലീസ് എത്തി വിളിച്ചിട്ടും ഉണരാതിരുന്നതോടെ സമീപത്തെ സ്റ്റേഷനിൽ നിന്നും വനിതാ പോലീസിനെ എത്തിച്ച് ബസിൽ നിന്നും പിടിച്ചു ഇറക്കുകയായിരുന്നു. അപ്പോഴേക്കും നേരം വൈകിയതിനാൽ ബസിന്റെ ട്രിപ്പും മുടങ്ങി. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിടുകയായിരുന്നു. പെരുവയൽ സ്വദേശിയാണ് യുവതിയെന്ന് മനസിലായതിനെ തുടർന്ന് ഇവരെ പിന്നീട് സ്വകാര്യ ബസിൽ കയറ്റിവിട്ടു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026