BREAKING NEWS

ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷന് പരിസ്ഥിതി സംരക്ഷണ രംഗത്തെ മികച്ച സംഭാവനകൾക്കുള്ള ദേശീയ അംഗീകാരം

· · 1 min read
Share: Copied!

കൊച്ചി: പരിസ്ഥിതി സംരക്ഷണ രംഗത്തെ മികച്ച സംഭാവനകൾക്ക് ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷന് ദേശീയ പുരസ്‌കാരം. പശ്ചിമഘട്ടത്തിലെ വനഭൂമികളിൽ നിന്ന് അധിനിവേശ സസ്യങ്ങളെ നീക്കം ചെയ്തും തദ്ദേശീയ ജൈവവൈവിധ്യം പ്രോത്സാഹിപ്പിച്ചും പുനഃസ്ഥാപിക്കുന്നതിനുള്ള ഫൗണ്ടേഷന്റെ ശ്രദ്ധേയമായ ശ്രമങ്ങൾക്കാണ് 2025 ലെ കാലാവസ്ഥാ പ്രവർത്തനം & സുസ്ഥിരതാ പുരസ്‌കാരത്തിൽ ജൈവവൈവിധ്യ സംരക്ഷണ വിഭാഗത്തിലെ മികച്ച പദ്ധതിക്കുള്ള അവാർഡ് ലഭിച്ചത്.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDG-15) ഒന്നായ ഭൂമിയിലെ ജീവൻ എന്ന ലക്ഷ്യവുമായി ചേർന്നുനിൽക്കുന്നതാണ് ഫൗണ്ടേഷന്റെ പശ്ചിമഘട്ട സംരക്ഷണ പദ്ധതി. എൻഎസ്ഡിസി ഇംപാക്ട് ഫിനാൻസ് വൈസ് പ്രസിഡന്റ് വിനീത ജെയിൻ ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ പ്രതിനിധി ജോർജ്ജിന് പുരസ്‌കാരം സമ്മാനിച്ചു.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026