BREAKING NEWS

ഓടുന്ന ട്രെയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് ഓടി, കള്ളനെ പിൻതുടർന്ന ബിഎസ്എഫ് ട്രെയിനിൽ നിന്നു വീണ് രണ്ടു കാലും അറ്റു

· · 1 min read
Share: Copied!

ജലന്ധർ: ഓടുന്ന ട്രെയിനിൽ വച്ച് മൊബൈൽ ഫോൺ അടിച്ച് മാറ്റിയ ആളെ പിടികൂടാനുള്ള ശ്രമത്തിൽ ബിഎസ്എഫ് ജവാന് രണ്ട് കാലുകളും നഷ്ടമായി. ന്യൂ ദില്ലി അമൃത്സർ ഷാനേ പ‌ഞ്ചാബ് എക്സപ്രസിലാണ് സംഭവം. ജലന്ധറിലേക്ക് യാത്ര ചെയ്യുകയായിരുന്ന അമൻ ജയ്സ്വാൾ എന്ന ബിഎസ്എഫ് ജവാനാണ് ട്രെയിനിനചിയിൽ പോയി ഇരുകാലുകളും നഷ്ടമായത്. ലുധിയാനയിലെ ദമോരിയ പാലത്തിൽ വച്ചാണ് സംഭവം.

ട്രെയിനിൽ നിന്ന് അമൻ ജയ്സ്വാളിന്റെ ഫോൺ തട്ടിപ്പറിച്ച് കൊണ്ടുപോയ ആളെ പിടികൂടാൻ ഓടുന്നതിനിടയിൽ രണ്ട് പേരും ട്രെയിനിൽ നിന്ന് താഴെ വീഴുകയായിരുന്ന. വീഴ്ചയ്ക്കിടെ ജവാന്റെ രണ്ട് കാലുകളും ട്രെയിനിന് അടിയിലാവുകയായിരുന്നു. എന്നാൽ ഫോൺ തട്ടിപ്പറിച്ചുകൊണ്ട് പോയ യുവാവ് പരിക്കേൽക്കാതെ ഓടി രക്ഷപ്പെട്ടു.

ഗുരുതരാവസ്ഥയിലായ ബിഎസ്എഫ് ജവാനെ ദയാനന്ദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ജവാന്റെ ഫോൺ തട്ടിക്കൊണ്ട് പോയ ആളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി റെയിൽവേ പോലീസ് അറിയിച്ചു.

ജിമ്മിൽ ട്രെയിനർ ബ്ലാക്ക് മെയിൽ ചെയ്തതായും മർദ്ദിച്ചതായും സുഹൃത്തുക്കൾ!! ആൺ സുഹൃത്തിന്റെ വീട്ടിലെത്തിയത് മൂന്നു ദിവസം മുൻപ്, 21 കാരി തൂങ്ങി മരിച്ച നിലയിൽ

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026