BREAKING NEWS

സ്ത്രീധനത്തിൻറെ പേരിൽ കൊടുംക്രൂരത; നടുറോഡിൽ ഭാര്യയെ ചവിട്ടിക്കൊന്നു, ഒരുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ റോഡിലുപേക്ഷിച്ചു,ഭർത്താവ് അറസ്റ്റിൽ

· · 1 min read
Share: Copied!

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തുകയും ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ബദര്‍ഖാ ഗ്രാമവാസിയായ അശോകാണ് പോലീസിന്റെ പിടിയിലായത്.

ബാഗ്പത്തില്‍ വെളളിയാഴ്ചയോടെയാണ് ഒരു മാസം പ്രായമുള്ള കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ഗ്രാമവാസികളിലൊരാളാണ് കരഞ്ഞ് അവശനായ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയിൽ കണ്ടെത്തിയ മോണിക്കയാണ് കുഞ്ഞിന്റെ അമ്മയെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് മോണിക്കയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. മോണിക്കയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും പോലീസ് കണ്ടെത്തി. വയറിനേറ്റ ചവിട്ടായിരുന്നു മരണക്കാരണം.

അശോകും സഹോദരനും ചേര്‍ന്ന് നിരന്തരം മോണിക്കയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നതായും ഇവര്‍ രണ്ടുപേരും ചേര്‍ന്നാകാം മോണിക്കയെ കൊലപ്പെടുത്തിയതെന്നും മോണിക്കയുടെ കുടുംബം ആരോപിച്ചു. മോണിക്കയുടെ സംസ്‌കാരചടങ്ങുകള്‍ക്ക് അശോകിന്റെ വീട്ടിലെത്തിയ മോണിക്കയുടെ കുടുംബത്തെ അശോകും കൂട്ടരും ചേര്‍ന്ന് അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മോണിക്കയുടെ മൃതദേഹം അശോകിന്റെ വീട്ടുകാര്‍ക്ക് വിട്ടുനല്‍കി.

ആദ്യ ഭര്‍ത്താവ് മരണപ്പെട്ടതിനുശേഷമുള്ള മോണിക്കയുടെ രണ്ടാം വിവാഹമായിരുന്നു അശോകുമായുള്ളതെന്ന് മോണിക്കയുടെ സഹോദരന്‍ സുശീല്‍ കുമാര്‍ പറയുന്നു. മോണിക്കയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അശോകിനെ അറസ്റ്റുചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റം ചെയ്തവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026