LATEST UPDATES

ജോലി തേടിപ്പോയ അനിയനെ ജ്യേഷ്ഠന്റെ വിയോ​ഗം അറിയിക്കാൻ വഴിതേടി ബന്ധുക്കൾ, ഒടുവിൽ കണ്ടെത്തിയെങ്കിലും അനിയനും മരണത്തിനു കീഴടങ്ങി- സംസ്കാരം ഒരുമിച്ച്

· · 1 min read
Share: Copied!

എരുമേലി: അസുഖ ബാധിതനായി ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാൻ സമൂഹമാധ്യമം വഴി ശ്രമിക്കുന്നതിനിടെ അനുജനെ മരിച്ചനിലയിൽ കണ്ടെത്തി. നെടുങ്കാവയൽ ചാത്തനാംകുഴി സിആർ മധു (51) ആന്ധ്രയിൽ ശനിയാഴ്ചയാണു മരിച്ചത്. എന്നാൽ ജോലിക്കായി വീട്ടിൽനിന്നുപോയ അനുജൻ സിആർ സന്തോഷിനെ (45) മധുവിന്റെ മരണവാർത്ത അറിയിക്കാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ സമൂഹമാധ്യമങ്ങളിലൂടെ സന്തോഷിന്റെ ചിത്രവും ഫോൺ നമ്പരും പോസ്റ്റ് ചെയ്ത് അന്വേഷണം തുടങ്ങി.

കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ട പരിഹാരം നൽകും, ആദ്യഗഡുവായ 10 ലക്ഷം ഇന്ന് വിതരണം ചെയ്യും… കാട്ടാനയുടെ ആക്രമണം ഉണ്ടായ ആറളം ഫാമിലേക്ക് മന്ത്രി എത്തും…

അതേസമയം ഇന്നലെ രാവിലെ കായംകുളം ബസ് സ്റ്റാൻഡിലെ കടയ്ക്കുമുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൾക്കു സന്തോഷുമായി സാമ്യമുണ്ടെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു. തുടർന്നു കായംകുളം പോലീസ് ബന്ധുക്കളെ ബന്ധപ്പെട്ടു.

ബന്ധുക്കളെത്തി മരിച്ചത് സന്തോഷ് തന്നെയാണെന്നു സ്ഥിരീകരിച്ചു. ഇരുവരുടെയും സംസ്കാരം ഒരുമിച്ച് പിന്നീടു നടത്തും. ആന്ധ്രയിൽ അധ്യാപകനായിരുന്നു മധു. അസുഖബാധിതനായാണു മരിച്ചത്. പെയ്ന്റിങ് തൊഴിലാളിയായിരുന്ന സന്തോഷ് ചങ്ങനാശേരിയിലെ ജോലിയുമായി ബന്ധപ്പെട്ടാണ് ആഴ്ചകൾക്കു മുൻപു വീട്ടിൽനിന്നു പോയത്. മധുവിന്റെ ഭാര്യ: മണി. മകൻ: ആകാശ് (വിദ്യാർഥി). സന്തോഷ്കുമാറിന്റെ ഭാര്യ: ബീന. മക്കൾ: ആദർശ്, അദ്രി (ഇരുവരും വിദ്യാർഥികൾ).

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026