BREAKING NEWS

‘പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ’ ; രാഹുൽ ഗാന്ധിക്ക് മറുപടിയുമായ് ബൃന്ദാ കാരാട്ട്; ‘പോ മോനേ ദിനേശാ’

· · 1 min read
Share: Copied!

തൃശ്ശൂർ: ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് പാരഡി പാടിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അതേ ശൈലിയിൽ മറുപടി നൽകി സി.പി.എം. മുൻ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ‘പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ’ എന്നാണ് ബൃന്ദ തിരിച്ചുചോദിച്ചത്. ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതികളായ രണ്ടുപേർ കേരളത്തിലെ രണ്ട് കോൺഗ്രസ് എം.പി.മാരോടൊപ്പം സോണിയയെ സന്ദർശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ചോദ്യം.

വയനാട്ടിലെ ദുരിതബാധിതർക്ക് വീടുവെക്കാൻ കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് രാഹുൽ വ്യക്തമാക്കണം. അതെന്തുകൊണ്ട് പൊതുഅക്കൗണ്ടിൽ നിക്ഷേപിച്ചില്ല? വികസനം ചർച്ചയാകുമ്പോൾ ശ്രദ്ധ തിരിക്കാനാണ് യു.ഡി.എഫും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്. ആദ്യം ബി.ജെ.പി. ഡീൽ ആരോപണം ഉയർത്തി. അതു വിജയിച്ചില്ല. അപ്പോഴാണ് എസ്.ഡി.പി.ഐ. ബന്ധവുമായെത്തുന്നത്. കോൺഗ്രസിനും എൻ.ഡി.എ.യ്ക്കും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ കേരളത്തിലേതുമായി താരതമ്യംചെയ്യാൻ ധൈര്യമുണ്ടോ. അല്ലാതെയുള്ള ആരോപണങ്ങളോട് ‘പോ മോനേ ദിനേശാ’ എന്നേ പറയാനുള്ളൂവെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപി പലതരം മാരീചവേഷങ്ങളിലെത്തും, വിശ്വസിച്ചാൽ പിന്നെ കേരളത്തില്‍ ജീവിക്കാനാവില്ല, സംസ്ഥാനത്തെ തകര്‍ക്കലാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം, കോണ്‍ഗ്രസ് ആണെങ്കില്‍ തകരാന്‍ കാത്ത് നില്‍ക്കുകയാണ്, അടുക്കളയിൽ കയറി ഭക്ഷണം നോക്കി മനുഷ്യനെ കൊല്ലുന്ന സംസ്കാരം കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026