BREAKING NEWS

’ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്…’; ബ്രിക്സ് ഉച്ചകോടിക്കിടെ കിഷോർ കുമാറിന്റെ പ്രിയ പാട്ട് പാടി മലേഷ്യൻ പ്രധാനമന്ത്രി; നേതാക്കളുടെ നിറഞ്ഞ കൈയ്യടി; വീഡിയോ വൈറൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ ഹിന്ദി ഗാനം ആലപിച്ച് ശ്രദ്ധനേടി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. കിഷോർ കുമാർ ആലപിച്ച ക്ലാസിക് ഹിറ്റ് ഗാനമായ ‘ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്’ ആണ് അൻവർ ഇബ്രാഹിം ആലപിച്ചത്. ഗാനം പാടുന്ന വീഡിയോ അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നിരവധി സംഗീതപ്രേമികളാണ് വീഡിയോയ്ക്ക് അഭിനന്ദനവുമായി എത്തിയത്.

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് മലേഷ്യൻ പ്രധാനമന്ത്രി ന്യൂഡൽഹിയിലെത്തിയത്. ഉച്ചകോടിക്കിടെ നടന്ന അനൗദ്യോഗിക പരിപാടിയിലായിരുന്നു അദ്ദേഹം ഹിന്ദി ഗാനം ആലപിച്ചത്. പിയാനോയുടെ അകമ്പടിയോടെയാണ് അൻവർ ഇബ്രാഹിം ഗാനം പാടിയത്.

1965ൽ പുറത്തിറങ്ങിയ ‘തീൻ ദേവിയാം’ എന്ന ഹിന്ദി ചിത്രത്തിനായി എസ്.ഡി. ബർമൻ ചിട്ടപ്പെടുത്തിയ ഗാനമാണ് ‘ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്’. ഗാനം ആലപിക്കുന്ന വീഡിയോയ്ക്കൊപ്പം ‘ഒരു പാട്ടുപാടാൻ അവസരം തരാമോ’ എന്നർഥമുള്ള മലായ് വരികളും അൻവർ ഇബ്രാഹിം കുറിച്ചിട്ടുണ്ട്.

ഇതാദ്യമായല്ല ഇന്ത്യയോടും ഹിന്ദി ഗാനങ്ങളോടുമുള്ള തന്റെ ഇഷ്ടം മലേഷ്യൻ പ്രധാനമന്ത്രി പരസ്യമാക്കുന്നത്. ഇന്ത്യയിലേക്കുള്ള മുൻ സന്ദർശനങ്ങൾക്കിടയിലും അദ്ദേഹം കിഷോർ കുമാറിന്റെയും മുകേഷിന്റെയും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ ഔദ്യോഗിക നയതന്ത്ര ചർച്ചകളിലും അൻവർ ഇബ്രാഹിം സ്ഥിരമായി എടുത്തുപറയാറുണ്ട്. ബ്രിക്സ് ഉച്ചകോടിക്കിടയിലെ അദ്ദേഹത്തിന്റെ ഹിന്ദി ഗാനാലാപനവും ഇന്ത്യയോടുള്ള സാംസ്കാരിക അടുപ്പത്തിന്റെ മറ്റൊരു ഉദാഹരണമായാണ് ശ്രദ്ധ നേടുന്നത്.

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026