BREAKING NEWS

കൈക്കൂലി കൈപ്പറ്റാൻ പ്രത്യേക ഇടനിലക്കാരൻ!!! 70 ലക്ഷം കൈക്കൂലി വാങ്ങിയ കേസിൽ ആദായ നികുതി കമ്മീഷണര്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍, കണക്കിൽപ്പെടാത്ത 69 ലക്ഷവും കണ്ടെടുത്തു

· · 1 min read
Share: Copied!

ഹൈദരാബാദ്: 70 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഹൈദരാബാദിലെ ആദായ നികുതി കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ച് പേരെ സിബിഐ( സെന്‍ട്രല്‍ ബ്യൂറോ ഇന്‍വെസ്റ്റിഗേഷന്‍) അറസ്റ്റ് ചെയ്തു. കമ്മീഷണര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഇടനിലക്കാരന് കൈക്കൂലി കൈമാറിയ ഉടനായിരുന്നു അറസ്റ്റ്.

ജീവന്‍ ലാല്‍ ലവീഡിയ , ഹൈദരാബാദിലെ ആദായനികുതി കമ്മീഷണര്‍ , ശ്രീകാകുളം നിവാസിയായ സായിറാം പാലിഷെട്ടി, വിശാഖപട്ടണം നിവാസിയായ നട്ട വീര നാഗ ശ്രീ റാം ഗോപാല്‍, മുംബൈയിലെ ചെമ്പൂര്‍ നിവാസിയായ ഷാപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പ് ഡിജിഎം (നികുതി) വിരാല്‍ കാന്തിലാല്‍ മേത്ത, മുംബൈയിലെ ചെമ്പൂര്‍ നിവാസിയായ സാജിദ മജ്ഹര്‍ ഹുസൈന്‍ ഷാ എന്നിവരാണ് അറസ്റ്റിലായത്. ആദായനികുതി വകുപ്പിന്റെ അപ്പീലില്‍ ഷപൂര്‍ജി ഗ്രൂപ്പിന് അനുകൂലമായ തീരുമാനമെടുക്കാന്‍ 70 ലക്ഷം രൂപയുടെ കൈക്കൂലി വാങ്ങിയതിനാണ് നടപടി.

മുംബൈയില്‍ അറസ്റ്റിലായ പ്രതികളെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കി.മുംബൈ, ഹൈദരാബാദ്, ഖമ്മം, വിശാഖപട്ടണം, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ 18 സ്ഥലങ്ങളില്‍ ഒരേ സമയം നടത്തിയ റെയിഡുകളില്‍ കൈക്കൂലി തുകയ്ക്ക് പുറമേ ഏകദേശം 69 ലക്ഷം രൂപ ഉള്‍പ്പെടെ നിരവധി രേഖകളും കണ്ടെടുത്തു.

BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026
BREAKING NEWS
സർവകലാശാലയിലെ അക്കാദമിക് അന്തരീക്ഷം ഇത്തരത്തിലാണോ മുന്നോട്ടുപോകേണ്ടതെന്ന് കോടതി തന്നെ തീരുമാനിക്കട്ടെ... വിദ്യാർഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങളാണ് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമാക്കിയത്!! വിസിയെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർഥികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുണ്ടാകില്ല, ‌ചെയ്ത തെറ്റിന് ...
12 Nov 2026