BREAKING NEWS

നീ എന്നെ ചതിച്ചു… ഈ ജന്മം നിന്നോട് ഞാന്‍ പൊറുക്കില്ല, കാമുകന് മറ്റൊരു യുവതിയുമായി വഴിവിട്ട ബന്ധം, യുവതി ആത്മഹത്യ ചെയ്തു,

· · 1 min read
Share: Copied!

ബെംഗളൂരു: കന്നഡ നടി ആഷിക രംഗനാഥിന്റെ ബന്ധു അചല ഹർഷ (22) മരിച്ച സംഭവത്തിൽ അചലയുടെ കാമുകനും അമ്മയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. ഹർഷയുടെ മരണത്തിൽ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. നവംബർ 22നാണ് പുട്ടൻഹള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ ഹർഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹർഷയുടെ കാമുകൻ മായങ്ക് ഗൗഡ മറ്റൊരു യുവതിയുമായി ബന്ധത്തിലായിരുന്നു.

മായങ്കിനോട് ഇക്കാര്യം ചോദിച്ചപ്പോൾ താൻ ആ യുവതിയെ വിവാഹം കഴിക്കാൻ പോവുകയാണെന്നാണ് അയാൾ പറഞ്ഞത്. കൂടാതെ ‘‘ നീ പോയി ആത്മഹത്യ ചെയ്യ്’ എന്ന് യുവതിയോട് ഇയാൾ പറഞ്ഞതായും റിപ്പോർട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഹർഷയെ ബന്ധുവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അതിനിടെ, ഹർഷയും മായങ്കും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും പുറത്തു വന്നിട്ടുണ്ട്.

നീ എന്നെ ചതിച്ചെന്നും എന്നെ തകർത്തെന്നും ഈ ജന്മത്തിൽ നിന്നോട് ഞാൻ പൊറുക്കില്ലെന്നുമെല്ലാം ചാറ്റുകളിലുണ്ട്. ഹർഷയുടെ കാമുകനും അമ്മയ്ക്കുമെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് ബെംഗളൂരു പൊലീസ് കേസെടുത്തിരിക്കുന്നത്.

BREAKING NEWS
’ജി.എൻ.എ. വഴി വൈദ്യുതി വാങ്ങേണ്ടെന്ന തീരുമാനം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; മുഖ്യമന്ത്രിക്ക് ഏത് വകുപ്പിലും ഇടപെടാം’: സണ്ണി ജോസഫ്
10 Nov 2026
BREAKING NEWS
മുതിർന്ന പൗരരുടെ സംരക്ഷണം സംസ്കാരമാകണം; മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കടുത്ത നടപടി; പ്രോസിക്യൂഷനും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി’; വയോജന ക്ഷേമത്തിന് 12 സ്ഥാപനങ്ങളുമായി ധാരണാപത്രം
10 Nov 2026
BREAKING NEWS
ഇടക്കാല തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കു ശേഷം ട്രംപിന് ബോധോദയം!! 2020ൽ പയറ്റിയ തന്ത്രം വീണ്ടും പൊടിതട്ടിയെടുത്ത് അമേരിക്കൻ പ്രസിഡന്റ്... ഈ തെരഞ്ഞെടുപ്പ് സത്യസന്ധമായാണ് നടന്നതെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? തെരഞ്ഞെടുപ്പിന് മുമ്പുള്ള അഭിപ്രായ സർവേകൾക്ക് ഡെമോക്രാറ്റുകളുടെ വിജയം പ്രവചിക്കാൻ...
10 Nov 2026
BREAKING NEWS
അവിഹിതബന്ധം ഭർത്താവ് അറിഞ്ഞു, താക്കീത് ചെയ്തു, യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കഴുത്തുഞെരിച്ചും മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി, ഹൃദയാഘാതമെന്ന് വരുത്തിത്തീർത്തു, ഒരു മാസത്തിനുശേഷം ഭാര്യയും കാമുകനും പിടിയിൽ
10 Nov 2026