BREAKING NEWS

15 വര്‍ഷത്തെ പ്രണയം ഉപേക്ഷിച്ച് മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചു, വിവരം അറിഞ്ഞതിനു പിന്നാലെ കാമുകിയെ വിളിച്ചുവരുത്തി വെടിവച്ച് കൊന്ന് യുവാവ്, പിന്നാലെ സ്വയം ജീവനൊടുക്കി

· · 1 min read
Share: Copied!

നോയിഡ: നോയിഡ സെക്ടർ 107-ലെ ദാദ്രി റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ തലയ്ക്ക് വെടിയേറ്റ നിലയിൽ യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. ഡൽഹി ത്രിലോക്പുരി സ്വദേശിയായ യുവാവിനെയും നോയിഡ സലർപൂർ സ്വദേശിനിയായ യുവതിയേയുമാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുമെത്തിയ ടാറ്റ അൾട്രോസ് കാർ അകത്തുനിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു. കാമുകിയായ യുവതിയെ വെടിവെച്ചുകൊന്ന ശേഷം യുവാവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

യുവാവിന്റെ കയ്യിൽ നിന്ന് തോക്ക് കണ്ടെടുത്തിട്ടുണ്ട്. കാറിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുവതിയും താനും കഴിഞ്ഞ 15 വർഷമായി പ്രണയത്തിലായിരുന്നുവെന്നും യുവതി വിവാഹവാഗ്ദാനം നൽകിയിരുന്നുവെന്നും ആത്മഹത്യകുറിപ്പിൽ പറയുന്നു.

എന്നാൽ യുവതി അടുത്തിടെ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചു. ഈ വിവരം അറിഞ്ഞതിലെ പകയാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കാറിനുള്ളിൽ നിന്നും വെടിയുതിർത്ത ശബ്ദം കേട്ട് ഓടിയെത്തിയവരാണ് യുവതിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. വ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

 

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026