തിരുവനന്തപുരം: നരിവാമൂട് സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ആണ്‍കുട്ടി കൊല്ലപ്പെട്ടു.സുഹൃത്തുക്കൾ തള്ളിയിട്ടപ്പോൾ ചില്ല് പൊട്ടി നെഞ്ചിൽ കയറിയാണ് മരണം സംഭവിച്ചത്. 17 കാരനായ ശിവസൂര്യയാണ് കൊല്ലപ്പെട്ടത്.
റോഡരികിലെ തുണിക്കടയുടെ ചില്ലാണ് പൊട്ടി നെഞ്ചത്തു കയറിയത്. പുന്നമൂട് സ്കൂളിന് സമീപമാണ് സംഭവം. സുഹൃത്തുക്കളിൽ ഒരാൾ പിടിയിലായി . മറ്റേ ആൾക്കായി തിരച്ചിൽ നടത്തി വരികയാണ്.
സംഭവത്തില്‍ കൂടുതള്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.






