BREAKING NEWS

ഭര്‍ത്താവ് മറ്റു പുരുഷന്മാരുമായി ശാരീരികബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ട് , ദീപക് നിവാസ് ഹൂഡയ്‌ക്കെതിരേ വെളിപ്പെടുത്തലുമായി ബോക്‌സിങ് താരം സ്വീറ്റി ബൂറ

· · 1 min read
Share: Copied!

റായ്പൂർ: മുന്‍ ഇന്ത്യന്‍ കബഡി ടീം ക്യാപ്റ്റനുമായ ദീപക് നിവാസ് ഹൂഡയ്‌ക്കെതിരേ പുതിയ ആരോപണവുമായി ഭാര്യയും ബോക്‌സിങ് താരവുമായ സ്വീറ്റി ബൂറ. ഭര്‍ത്താവ് സ്വവര്‍ഗാനുരാഗിയാണെന്നും പുരുഷന്മാരെയാണ് അദ്ദേഹത്തിന് താത്പര്യമെന്നും സ്വീറ്റി ബൂറ ആരോപിച്ചു. പുറത്തുപറയാന്‍ കഴിയാത്ത പലകാര്യങ്ങളും ഭര്‍ത്താവ് തന്നെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ഭര്‍ത്താവ് മറ്റു പുരുഷന്മാരുമായി ശാരീരികബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും സ്വീറ്റി ബൂറ പുറത്തുവിട്ട പുതിയ വീഡിയോയില്‍ വെളിപ്പെടുത്തി. ‘ആ വീഡിയോകള്‍ കണ്ടപ്പോള്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന് പുരുഷന്മാരെയാണ് താത്പര്യം. ദീപക് സ്വവര്‍ഗാനുരാഗിയാണെന്നതിന് എന്റെ പക്കല്‍ വീഡിയോ തെളിവുകളുണ്ട്. ഇത് ഞാന്‍ കോടതിയില്‍ ഹാജരാക്കും’, സ്വീറ്റി പറഞ്ഞു.

ഭര്‍ത്താവിനെ സംബന്ധിച്ചുള്ള ഈ വിവരങ്ങള്‍ തന്റെ മാതാപിതാക്കളോട് പോലും പറയാന്‍ തനിക്ക് ധൈര്യമുണ്ടായിരുന്നില്ലെന്ന് സ്വീറ്റി പറയുന്നു. എന്നാല്‍, നിലവിലെ സാഹചര്യങ്ങൾ മൂലം ഇതെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുപറയാന്‍ താന്‍ നിര്‍ബന്ധിതയായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ലളിതമായ നടപടിക്രമങ്ങളിലൂടെ ദീപക് ഹൂഡയില്‍നിന്ന് വിവാഹമോചനമാണ് തനിക്ക് വേണ്ടതെന്നും അദ്ദേഹത്തില്‍നിന്ന് ഒരു രൂപപോലും വേണ്ടെന്നും സ്വീറ്റി ബൂറ പറയുന്നു. ”ഞാന്‍ ചെലവഴിച്ചതെല്ലാം എന്റെ പണമാണ്. ഒരൊറ്റ പൈസ പോലും അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. 2015-ല്‍ ഞങ്ങള്‍ രണ്ടുപേരും ആദ്യമായി കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു ശൗചാലയം പോലും ഉണ്ടായിരുന്നില്ല. ഞാന്‍ കുറേ മെഡലുകള്‍ നേടി. പക്ഷേ, അദ്ദേഹത്തിന് എന്നെപ്പോലെ വിജയിക്കാനായില്ല”, സ്വീറ്റി ബൂറ പറഞ്ഞു.

ഭര്‍ത്താവായ ദീപക് ഹൂഡയെ സ്വീറ്റി ബൂറ പോലീസ് സ്‌റ്റേഷനില്‍വെച്ച് മര്‍ദിക്കുന്നതിന്റെ വീഡിയോ അടുത്തിടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദമ്പതിമാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് പോലീസ് മധ്യസ്ഥചര്‍ച്ചയ്ക്ക് വിളിച്ചപ്പോഴാണ് സ്വീറ്റി ബൂറ ഭര്‍ത്താവിനെ മര്‍ദിച്ചത്. സംഭവത്തില്‍ ദീപക്കിന്റെ പരാതിയില്‍ സ്വീറ്റിയ്ക്കും ബന്ധുക്കള്‍ക്കും എതിരേ പോലീസ് കേസെടുത്തിരുന്നു.

മൂന്നാം വട്ടവും ഇടത് മുന്നണി അധികാരത്തിലെത്തും, അത് തടയാൻ ചില മാധ്യമങ്ങൾ അധാർമിക പ്രവർത്തനങ്ങൾ നടത്തുന്നു, .മാധ്യമരംഗം കോർപറേറ്റുകളുടെ കൈ പിടിയിലെന്ന് മുഖ്യമന്ത്രി

ദീപക് ഹൂഡയ്‌ക്കെതിരേ സ്വീറ്റി ബൂറ നേരത്തെ സ്ത്രീധനപീഡനത്തിന് പരാതി നല്‍കിയിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം മര്‍ദിച്ചെന്നായിരുന്നു സ്വീറ്റി ബൂറയുടെ പരാതി. ഇതിനുപിന്നാലെയാണ് പോലീസ് ഇരുവരെയും ചര്‍ച്ചയ്ക്കായി വിളിച്ചുവരുത്തിയത്. 2022-ലായിരുന്നു ബോക്‌സിങ് താരമായ സ്വീറ്റി ബൂറയുടെയും കബഡി താരമായ ദീപക് ഹൂഡയുടെയും വിവാഹം.

 

സ്വന്തം പാർട്ടിക്കിട്ടുതന്നെ ഒരു കൊട്ട്- ‘ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ നാലാം തവണയും നിയമസഭയിലെത്തിയത്, സ്വാഭാവികമായും അൽപം “ഉശിര്” കൂടും, അത് പക്ഷെ, “മക്കയിൽ” ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല’- കെടി ജലീൽ എംഎൽഎ

BREAKING NEWS
‘ദീപാവലി മനുഷ്യനിർമിത രോഗമെന്ന് പരാമർശം’; ഇമ്രാൻ മസൂദിനെതിരെ ബി.ജെ.പി., വിവാദം ശക്തം
11 Nov 2026
BREAKING NEWS
'കണ്ടാൽ അറിയാവുന്നവരല്ല, കൊണ്ടാലറിയാവുന്നവർ;സ്റ്റേഷൻ ആക്രമിക്കാനെത്തിയ കോൺ​ഗ്രസ് കുറുവാ സംഘത്തെ വേണ്ടപോലെ പോലീസ് കൈകാര്യം ചെയ്തില്ല; സംഭവങ്ങൾക്ക് പിന്നിൽ പാർട്ടി പുറത്താക്കിയ മുൻ എംഎൽഎ ‘ അടൂർ പൊലീസിനെതിരെ പി. ജയരാജൻ
11 Nov 2026
BREAKING NEWS
'പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷന് പാസ്പോർട്ട് നൽകി; പരിശോധന കഴിഞ്ഞ് ക്യാപ്റ്റനെ ഏൽപ്പിച്ചെന്നാണ് കരുതിയത്; ഇറാനിൽ എത്തിയ ശേഷമാണ് ക്യാപ്റ്റൻ്റെ കൈവശം ഇല്ലെന്ന് അറിയുന്നത്'; നാട്ടിലേയ്ക്ക് മടങ്ങാനാകാതെ 11 മാസം; സഹായം തേടി കൊല്ലം സ്വദേശിയായ യുവാവ്, ഇടപെട്ട് മന്ത്രി ബിന്ദുകൃഷ്ണ
11 Nov 2026
BREAKING NEWS
ആംബുലൻസ് സർവ്വീസിന്റെ മറവിൽ കഞ്ചാവ് വില്പന; രോ​ഗികളെ കൊണ്ടുപോകും വഴി പൊതികൾ കൈമാറും; രഹസ്യവിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ; 23 കാരൻ ഡ്രൈവർ പിടിയിൽ
11 Nov 2026