BREAKING NEWS

ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവ​ഗണിച്ചു, അരുണാചലിൽ തണുത്തറുഞ്ഞ തടാകത്തിനു മീതെ നടക്കവെ അപകടം: കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

· · 1 min read
Share: Copied!

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ തവാങ്ങിൽ തണുത്തുറഞ്ഞ തടാകത്തിനു മീതെ നടക്കവെ ഐസ് പാളി അമർന്ന് വീണ് വെള്ളത്തിൽ താഴ്ന്ന് കാണാതായ ഒരു മലയാളിയുടെ കൂടി മൃതദേഹം കണ്ടെത്തി. മലപ്പുറം സ്വദേശി മാധവ് മധുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. മലപ്പുറം സ്വദേശി മാധവ് മധു, കൊല്ലം സ്വദേശി ബിനു പ്രകാശ് എന്നിവരാണ് മരിച്ചത്. ബിനു പ്രകാശിന്റെ മൃതദേഹം കഴിഞ്ഞ ദിവസം  കണ്ടെത്തിയിരുന്നു .

തവാങിലെ സേല പാസിനോട് ചേര്‍ന്നാണ് അപകടം ഉണ്ടായത്. വിനോദ യാത്രയ്ക്കെത്തിയ ഏഴംഗ സംഘമാണ്അപകടത്തിൽപ്പെട്ടത്. തടാകത്തിലേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം ഇറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്നയുടന്‍ സൈന്യവും പൊലീസും ചേര്‍ന്ന് അഞ്ചുപേരെ രക്ഷപ്പെടുത്തി. കൊല്ലത്തുനിന്നും മലപ്പുറത്തുനിന്നും ഗുവാഹത്തി വഴി തവാങ്ങിലെത്തിയതായിരുന്നു ഈ വിനോദയാത്രാ സംഘം. ബുധനാഴ്ച നെടുമ്പാശേരിയില്‍നിന്നാണ് സംഘം യാത്ര തിരിച്ചത്. 23ന് തിരിച്ചുവരാവുന്ന രീതിയിലാണ് യാത്ര നിശ്ചയിച്ചിരുന്നത്.

13,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സേല തടാകം ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ്, പക്ഷേ കടുത്ത തണുപ്പും ദുർബലമായ മഞ്ഞുമൂടിയതും കാരണം ശൈത്യകാലത്ത് ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. സേല തടാകത്തിലും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, തണുത്തുറഞ്ഞ തടാകങ്ങളിൽ നടക്കരുതെന്നും സന്ദർശകർക്ക് നിർദ്ദേശം നല്കാറുണ്ട്.  മഞ്ഞുപാളികൾ അസ്ഥിരവും ഭാരം താങ്ങാൻ കഴിയാത്തതുമാകാം. അതിനാൽതന്നെ തണുത്തുറഞ്ഞ ജലാശയങ്ങൾ സുരക്ഷിതമല്ലെന്ന് വിനോദസഞ്ചാരികൾക്ക് ജില്ലാ ഭരണകൂടം സ്ഥിരമായി മുന്നറിയിപ്പ് നൽകിവരുന്നുണ്ട്. പോലീസ് പറഞ്ഞു.

‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ കെഎസ്ഇബി ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽപരിശോധന; വെളിച്ചത്തായത് വ്യാപക ക്രമക്കേട്!! 16.5 ലക്ഷം രൂപ കൈയ്യോടെ പൊക്കി

BREAKING NEWS
‘സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം; സ്നേഹം മാത്രമേ ഉള്ളൂ‘; കൊല്ലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയ 26 കാരിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
02 Nov 2026
BREAKING NEWS
ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും
02 Nov 2026
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026