BREAKING NEWS

രാവും പകലും ജോലി, കടുത്ത മാനസിക സമ്മര്‍ദം, പക്ഷാഘാതം ബാധിച്ച് ബിഎല്‍ഒ കുഴഞ്ഞുവീണു, അബോധാവസ്ഥയിലും ഡ്യൂട്ടിയെക്കുറിച്ച് സംസാരം, പരാതിയുമായി ബന്ധുക്കള്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: പക്ഷാഘാതം ബാധിച്ച് ബിഎൽഒ കുഴഞ്ഞുവീണു. കല്ലറ മഹാദേവർ പച്ച സ്വദേശിയും വാമനപുരം നിയോജകമണ്ഡലത്തിലെ 44-ാം നമ്പർ ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസറുമായ ആർ. അനിലാണ്‌ (50) തിങ്കളാഴ്ച വൈകീട്ട്‌ കുഴുഞ്ഞുവീണത്‌. അതീവ ഗുരുതരാവസ്ഥയിലായ ഇദ്ദേഹം തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്‌. ബിഎൽഒ ജോലിക്കിടെയുണ്ടായ കടുത്ത മാനസികസമ്മർദത്തിലാണ്‌ അനിൽ അസുഖബാധിതനായതെന്ന്‌ ബന്ധുക്കൾ ആരോപിച്ചു.

പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ക്ലാർക്കാണ് അനിൽ. പിതാവിന്റെ ചികിത്സയ്ക്കായി വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ്‌ കുഴഞ്ഞുവീണത്‌. പ്രാഥമിക ചികിത്സയ്ക്കുശേഷം അവിടെനിന്ന്‌ തുടർന്ന് തിരുവനന്തപുരം ശ്രീചിത്രയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പൂർണ ആരോഗ്യവാനായിരുന്ന ഇദ്ദേഹം ബിഎൽഒ ഡ്യൂട്ടിയിലായതിനുശേഷം പുലർച്ചെവരെ ജോലി ചെയ്തിരുന്നതായി വീട്ടുകാർ പറയുന്നു. അബോധാവസ്ഥയിലും ബിഎൽഒ ഡ്യൂട്ടിയെക്കുറിച്ചാണ് പറയുന്നതെന്നും അദ്ദേഹത്തെ മാനസികമായി തളർത്തിയെന്ന്‌ ഇതിൽനിന്നു മനസ്സിലാക്കാമെന്നും ബന്ധുക്കൾ പറഞ്ഞു.ഉന്നതാധികൃതർക്കു പരാതിനൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.

BREAKING NEWS
ഗ്യാനേഷ് കുമാറിനെ തെറിപ്പിക്കാൻ വിജയ്‍യും ഇറങ്ങും; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലേക്ക് ടിവികെയും; വിജയ്–രാഹുൽ ചിത്രങ്ങളുമായി പോസ്റ്റർ
14 Oct 2026
BREAKING NEWS
’ലഹരിയിൽ വാഹനമോടിച്ച് അപകടമരണം ഉണ്ടാക്കിയാൽ കടുത്ത ശിക്ഷ ഉറപ്പാക്കും; വാഹനം കണ്ടുകെട്ടും; കർശന നിയമം സർക്കാർ പരിഗണനയിൽ’ – ഗതാഗത മന്ത്രി
14 Oct 2026
BREAKING NEWS
ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ; ശ്വാസകോശത്തിലെ താഴത്തെ ലോബ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി വത്തിക്കാൻ ; ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച ടിഷ്യു പരിശോധിച്ചതിലാണ് കാൻസർ കണ്ടെത്തിയത്
14 Oct 2026
BREAKING NEWS
15 വർഷം കൊണ്ട് തീർത്തത് കൂടത്തിൽ കുടുംബത്തിലെ ഏഴുപേരെ, പിടിവീണത് 100 കോടിയ്ക്കടുത്ത് വിലവരുന്ന സ്വത്തുക്കൾ ഇഷ്ടദാനമെന്ന പേരിൽ കാര്യസ്ഥനും ബന്ധുക്കളും തട്ടിയെടുത്തതോടെ... ഏറ്റവും അവസാനമായി ജയമാധവൻ നായരെ കൊലപ്പെടുത്തിയത് വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ... ഓരോ മരണവും പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ ...
14 Oct 2026