BREAKING NEWS

ജഗ്ദീപ് ധൻകറുടെ രാജിക്കു പിന്നിൽ ബിജെപിയിലെ പടലപ്പിണക്കം? കൂട്ടംചേർന്ന് ആക്രമിക്കുന്നതിനു മുൻ‍പ് പടിയിറക്കം!! ജസ്റ്റിസ് യശ്വന്ത് വർമ വിഷയത്തിൽ പ്രതിപക്ഷത്തെ പിൻതുണച്ചത് കേന്ദ്ര നയവിരുദ്ധം, അവിശ്വാസപ്രമേയം ഉടൻ വേണമെന്ന് എൻഡിഎ, രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ യോ​ഗം

· · 1 min read
Share: Copied!

ന്യൂഡൽഹി∙ ഉപരാഷ്ട്രപതി പദത്തിൽനിന്നുള്ള ജഗ്ദീപ് ധൻകരെ രാജി വയ്ക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചതിനു പിന്നിൽ ബിജെപി നേതൃത്വവുമായുള്ള പടലപിണക്കമെന്ന് സൂചന. ജസ്റ്റിസ് യശ്വന്ത് വർമയുടെ വിഷയത്തിലടക്കം ജഗദീപ് ധൻകർ പരിധി ലംഘിച്ചെന്നും അവിശ്വാസപ്രമേയം ഉടൻ വേണമെന്ന് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ തീരുമാനമായെന്നും ഇതോടെയാണ് ധൻകർ രാത്രിക്ക് രാത്രി രാജിവച്ചതെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
.

അതേസമയം ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച രാത്രിയോടെ ഉപരാഷ്ട്രപതി സ്ഥാനം ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചത്. പക്ഷെ ഇതിനു പിന്നിൽ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽനിന്നു പണക്കെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിപക്ഷ എംപിമാർ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധൻകറിന്റെ ആഹ്വാനം കേന്ദ്ര സർക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്നും ഇതോടെയാണ് ധൻകർ പരിധിവിട്ടതെന്ന അഭിപ്രായം നേതൃത്വത്തിന് ഉണ്ടായതെന്നുമാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനിടെ ആറു മാസം മുൻപ് ധൻകറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷം തന്നെ അദ്ദേഹത്തിന് പിന്തുണയുമായി വന്നത് ബിജെപി നേതൃത്വത്തെ ഞെട്ടിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെയാണ് ധൻകർ പരിധി ലംഘിച്ചുവെന്ന് എംപിമാരെ ബിജെപി നേതൃത്വം അറിയിച്ചത്. പ്രതിപക്ഷത്തിന്റെ പ്രമേയം ധൻകർ അംഗീകരിച്ചതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുതിർന്ന കേന്ദ്രമന്ത്രിമാരുടെ ഒരു യോഗം നടന്നിരു്നനു. തുടർന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ഓഫിസിൽ മന്ത്രിമാർ മറ്റൊരു യോഗം കൂടി. ഭരണകക്ഷിയിലെ എല്ലാ രാജ്യസഭാ എംപിമാരെയും അവിടെ വിളിച്ചു വരുത്താൻ ബിജെപിയുടെ ചീഫ് വിപ്പിനോട് രാജ്നാഥ് സിങ് ആവശ്യപ്പെടുകയും ചെയ്തു.

ഇതിനായി പത്ത് പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് ബിജെപി എംപിമാരെ രാജ്നാഥ് സിങിന്റെ ഓഫിസിലേക്ക് വിളിപ്പിച്ചത്. തുടർന്ന് ഒരു പ്രധാന പ്രമേയത്തിൽ ഒപ്പിടാൻ ആവശ്യപ്പെടുകയായിരുന്നു. ബിജെപി എംപിമാർക്ക് പിന്നാലെ എൻഡിഎ ഘടകക്ഷിയിൽപ്പെട്ട രാജ്യസഭാ എംപിമാരെയും വിളിപ്പിച്ചു. എല്ലാവരോടും പ്രമേയത്തെക്കുറിച്ച് പുറത്തുപറയാൻ പാടില്ലെന്നും അടുത്ത നാല് ദിവസം ഡൽഹിയിൽ തന്നെ തുടരാനും നേതൃത്വം നിർദേശം നൽകിയിരുന്നു. പിന്നാലെ പ്രമേയത്തെക്കുറിച്ചും എംപിമാർ അതിൽ ഒപ്പുവച്ചുവെന്നും ഉള്ള വിവരം ധൻകറിനെ നേതൃത്വം അറിയിക്കുകയായിരുന്നു. ഇതോടെയാണ് രാത്രിക്ക് രാത്രി ധൻകർ എക്സ് പേജിലൂടെ തന്റെ രാജിക്കത്ത് പുറത്ത് വിട്ടതെന്നാണ് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നത്.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026