BREAKING NEWS

ചഠ് പൂജയുടെ പേരിൽ റെയിൽവേ അനുവദിച്ച പ്രത്യേക ട്രെയിനുകളുടെ യഥാർത്ഥ ലക്ഷ്യം തന്നെ ബിഹാർ ഇലക്ഷൻ!! ബിജെപി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനുകളിൽ ആളുകളെയെത്തിച്ച് വോട്ട് ചെയ്യിച്ചു, ട്രെയിൻ ടിക്കറ്റ് മുതൽ എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തത് ബിജെപി, ഡൽഹിയിലും ഹരിയാനയിലും ഇറക്കിയതും ഇവരെത്തന്നെ- ​ഗുരുതര ആരോപണവുമായി ആംആദ്മി

· · 1 min read
Share: Copied!

പട്‌ന: ബിഹാർ തെരഞ്ഞെടുപ്പിൽ വൻതോതിൽ ആളുകളെ മറ്റു സംസ്ഥാനങ്ങളിൽ നിന്നിറക്കി വോട്ട് തട്ടിപ്പ് നടത്തിയെന്ന ഗുരുതര ആരോപണവുമായി ആംആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്. ബിജെപി ബിഹാറിൽ വോട്ടുചെയ്യാനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വോട്ടർമാരെ എത്തിച്ച് വമ്പൻ തട്ടിപ്പ് നടത്തിയെന്നാണ് സൗരഭ് ഭരദ്വാജ് ആരോപിക്കുന്നത്. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണ സമയത്ത് ബിജെപി അവരുടെ വിശ്വസ്തരായ വോട്ടർമാരെ തിരിച്ചറിഞ്ഞുവെന്നും ഡൽഹിയിലും ഹരിയാനയിലും അവരുടെ പേരുകൾ ഒഴിവാകുന്നില്ലെന്ന് ഉറപ്പുവരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

അവിടെയിറക്കിയ അതേ വോട്ടർമാരെയാണ് പിന്നീട് പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തി ബിഹാറിലേക്ക് എത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ബിജെപി അവരുടെ വോട്ടർമാരെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ സമയത്ത് കണ്ടെത്തി. ആ വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റപ്പെടുന്നില്ലെന്ന് ഉറപ്പാക്കി. പിന്നീട് ലക്ഷക്കണക്കിന് വരുന്ന ആ വോട്ടർമാരെ ബിഹാറിലെ വിവിധ മണ്ഡലങ്ങളിലേക്ക് അയച്ചു. അവർക്കുളള ട്രെയിൻ ടിക്കറ്റ് മുതൽ എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തത് ബിജെപിയാണ്. അങ്ങനെയാണ് ബിഹാറിലെ പോളിംഗ് 75 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ഉയർന്നതായത്.’ എന്നാണ് സൗരഭ് ഭരദ്വാജ് ആരോപിച്ചത്.

അതുപോലെ ചഠ് പൂജയുടെ പേരിൽ റെയിൽവേ അനുവദിച്ച പ്രത്യേക ട്രെയിനുകളുടെ യഥാർത്ഥ ലക്ഷ്യവും ബിഹാർ ഇലക്ഷൻ ആയിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ‘ഈ പ്രത്യേക ട്രെയിനുകൾ ഛഠ് പൂജയ്ക്കുവേണ്ടി അനുവദിച്ചതാണെങ്കിൽ എന്തുകൊണ്ടാണ് അവ ഛഠ് പൂജയ്ക്ക് ശേഷവും ഓടുന്നത്? അതിനുളള കാരണം വളരെ ലളിതമാണ്. ബിഹാർ തെരഞ്ഞെടുപ്പ്. ജനാധിപത്യത്തെ വിലകൊടുത്തുവാങ്ങാൻ അവർ സർക്കാർ സംവിധാനവും പൊതുജനങ്ങളുടെ പണവും ഉപയോഗിക്കുകയാണ്’: സൗരഭ് ഭരദ്വാജ് പറഞ്ഞു.

അതേസമയം ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. 64.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുപ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. 2020-ൽ 57.29 ശതമാനമായിരുന്നു പോളിംഗ്. 2000-ൽ 62.57 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ അതായിരുന്നു ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം. നവംബർ പതിനൊന്നിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. പതിനാലിനാണ് വോട്ടെണ്ണൽ.

‘നിങ്ങളുടെ മകനെ കുറ്റപ്പെടുത്തുന്നതിന്റെ ഭാരം നിങ്ങൾ ചുമക്കേണ്ടതില്ല’- അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച പൈലറ്റിന്റെ പിതാവിനോട് ജസ്റ്റിസ് സൂര്യകാന്ത്, പൈലറ്റിന്റെ പിഴവാണെന്ന് ആരും വിശ്വസിക്കുന്നില്ല, വിദേശമാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ മുഖവിലയ്ക്കെടുക്കേണ്ട- സുപ്രീം കോടതി

BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026