BREAKING NEWS

നേതാക്കളെ കൊണ്ടുള്ള പൊല്ലാപ്പ്!!! പ്രസംഗ പരിശീലന ക്യാംപുകൾ സംഘടിപ്പിക്കാനൊരുങ്ങി ബിജെപി, ആദ്യ ക്യാംപ് അടുത്ത മാസം ഭോപ്പാലിൽ, നടപടി മധ്യപ്രദേശ് നേതാക്കളുടെ വിവാദ പ്രസംഗങ്ങൾക്ക് പിന്നാലെ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിജയം രാഷ്ട്രീയനേട്ടമാക്കാനുള്ള ശ്രമം നേതാക്കളുടെ വിവാദ പരാമർശങ്ങളിൽ പാളിയതോടെ മധ്യപ്രദേശിലെ നേതാക്കൾക്കായി പ്രസംഗ പരിശീലന ക്യാംപുകൾ സംഘടിപ്പിക്കാൻ ബിജെപി ഒരുങ്ങുന്നു. പ്രസംഗം വിവാദമാകുന്നത് ഒഴിവാക്കാനും ആശയവിനിമയം ഫലപ്രദമാക്കാനുമുള്ള പരിശീലനമാകും നൽകുക. അടുത്ത മാസം ഭോപാലിലാണ് ആദ്യ ക്യാംപ്.

മന്ത്രി വിജയ് ഷാ കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരവാദികളുടെ സഹോദരി’ എന്നു വിശേഷിപ്പിച്ചതു വിവാദമാകുകയും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തതു ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്.

‘രാജ്യവും സൈന്യവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കൽ കുമ്പിടുകയാണെ’ന്ന ഉപമുഖ്യമന്ത്രി ജഗ്ദീഷ് ദേവ്ഡയുടെ പ്രസ്താവനയും വ്യാപകമായി വിമർശിക്കപ്പെട്ടു.ഐക്യരാഷ്ട്ര സംഘടനയുടെ ഉത്തരവുപ്രകാരമാണ് ഇന്ത്യ വെടിനിർത്തിയതെന്ന നരേന്ദ്ര പ്രജാപതി എംഎൽഎയുടെ വാക്കുകളും തിരിച്ചടിയായി.

BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026