BREAKING NEWS

ഭാരതമാതാവിനോടുള്ള ഈ അനാദരവ് രാജ്യത്തെ രക്തസാക്ഷികളോടുള്ള അവഹേളനം, വോട്ട് ബാങ്കിനായി കോൺഗ്രസ് ‘പുതിയ മുസ്‌ലിം ലീഗ്’ ആയി മാറി, രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ

· · 1 min read
Share: Copied!

ന്യൂഡൽഹി: പരിപാടികളിൽ വന്ദേ മാതരത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി കോൺഗ്രസ് ‘പുതിയ മുസ്‌ലിം ലീഗ്’ ആയി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രവർത്തക സമിതി 1937-ലെ നിലപാട് ആവർത്തിച്ച് വന്ദേമാതരത്തിലെ ആദ്യ രണ്ട് ഭാഗങ്ങൾ മാത്രം ആലപിക്കാൻ തീരുമാനമെടുത്തതിന് പിന്നാലെയാണ് ബിജെപി അധ്യക്ഷന്റെ പ്രതികരണം.

ഭാരതമാതാവിനോടുള്ള ഈ അനാദരവ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ആയിരക്കണക്കിന് രക്തസാക്ഷികളോടുള്ള അവഹേളനമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. സ്വാതന്ത്ര്യദിനാഘോഷ വേളയിൽ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ ഉയർന്ന വിവാദങ്ങളെ മുൻപ് കോൺഗ്രസ് ‘യാദൃശ്ചികം’ എന്ന് പറഞ്ഞ് ലഘൂകരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതേ അനാദരവ് കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക പാർട്ടി നയമാക്കി മാറ്റിയിരിക്കുകയാണെന്ന് നിതിൻ നബിൻ ആരോപിച്ചു. ഇത് കേവലം ഒരു രാഷ്ട്രീയ നിലപാടല്ലെന്നും വോട്ട് ബാങ്കിനായി രാജ്യത്തിന്റെ ആത്മാഭിമാനം പണയപ്പെടുത്തുന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യദിനാഘോഷ വേളയിൽ കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുന്നതിനിടെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും തമ്മിൽ സംസാരിച്ചുവെന്നാരോപിച്ച് ബിജെപി നേരത്തെ പരസ്യ മാപ്പപേക്ഷ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, കേന്ദ്ര സർക്കാർ വന്ദേമാതരം പൂർണമായി ആലപിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ കൊണ്ടുവന്ന പശ്ചാത്തലത്തിൽ കൂടിയാണ് 1937-ൽ മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും സർദാർ വല്ലഭ്ഭായ് പട്ടേലും ഉൾപ്പെട്ട നേതൃത്വം കൈക്കൊണ്ട നിലപാടിൽ ഉറച്ചുനിൽക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ചത്.

BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026
BREAKING NEWS
വ്യക്തിയോ പാർട്ടിയോ ഭരണഘടനയ്ക്ക് മുകളിലല്ല; കോടതിയുടെ അധികാരം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും: സുപ്രീംകോടതി
07 Nov 2026
BREAKING NEWS
‘ജുവനൈൽ ആക്ടിന്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെയും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥ, ഗൗരവമായി കണക്കാക്കേണ്ട കാര്യം; നിയമത്തിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്‘: രമേശ് ചെന്നിത്തല
07 Nov 2026