BREAKING NEWS

അധ്യാപകർ ഇടുന്ന വസ്ത്രം നന്നായാൽ വിദ്യാർഥികളുടെ ശ്രദ്ധ വ്യതിചലിക്കുന്നത് കുറയ്ക്കാം!! അധ്യാപകർക്ക് ബഹുമാനം വേണോ? എങ്കിൽ ഡ്രസ് കോഡ് വേണം… വിചിത്ര കണ്ടുപിടിത്തവുമായി ബിജെപി എംപി

· · 1 min read
Share: Copied!

ന്യൂഡൽഹി: അധ്യാപകർക്ക് ബഹുമാനം വേണോ? എങ്കിൽ ഡ്രസ് കോഡ് വേണം. അധ്യാപകർ ഇടുന്ന വസ്ത്രം നന്നായാൽ വിദ്യാർഥികളുടെ ശ്രദ്ധ വ്യതിചലിക്കുന്നത് കുറയ്ക്കാമെന്ന വിചിത്ര കണ്ടുപിടിത്തവുമായി ബിജെപിയുടെ രാജ്യസഭാ അംഗം ഭീം സിങ്. അധ്യാപകരോടുള്ള ബഹുമാനം നഷ്ടപ്പെടാനു കാരണം അവരുടെ വസ്ത്രധാരണമാണെന്നാണ് എംപിയുടെ കണ്ടെത്തൽ.

അധ്യാപകർക്ക് വസ്ത്രധാരണച്ചട്ടം (ഡ്രസ് കോഡ്) കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ സ്വകാര്യപ്രമേയത്തിന് ഭീം സിങ് നോട്ടീസ് നൽകിയെങ്കിലും ബഹളത്തെത്തുടർന്ന് അവതരിപ്പിക്കാനായില്ല. ഡോക്ടർമാർ, അഭിഭാഷകർ, പോലീസുകാർ എന്നിവരെപ്പോലെ അധ്യാപകർക്കും ഡ്രസ് കോഡ് വേണമെന്നാണ് എംപിയുടെ ആവശ്യം.

ഈ വാദം സാധൂകരിക്കാൻ അധ്യാപകർക്കായി ഡ്രസ് കോഡ് ഏർപ്പെടുത്തിയ സംസ്ഥാനങ്ങളുടെ കാര്യവും ചൂണ്ടിക്കാട്ടി. ഡ്രസ് കോഡിനായുള്ള ആവശ്യത്തിനു പിന്നിൽ ഉന്നയിക്കുന്ന കാരണങ്ങളും വിചിത്രമാണ്. പ്രൊഫഷണലിസത്തിനും സാംസ്‌കാരികമൂല്യത്തിനും അനുസൃതമായി മങ്ങിയതോ പരമ്പരാഗതമോ ആയ നിറങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും പറയുന്നു. കൂടാതെ ഇത്തരം നിയന്ത്രണം വിദ്യാർഥികളുടെ ശ്രദ്ധ വ്യതിചലിക്കുന്നത് കുറയ്ക്കുമെന്നാണ് എംപിയുടെ മറ്റൊരു കണ്ടെത്തൽ.

മഹാരാഷ്ട്രാ സർക്കാർ അധ്യാപകർക്ക് വസ്ത്രധാരണരീതി അവതരിപ്പിച്ചു. അവിടെ സ്ത്രീകൾക്ക് സാരി, സൽവാർ, ചുരിദാർ, സ്യൂട്ടുകൾ, കുർത്തകൾ, ദുപ്പട്ടകൾ എന്നിവ ധരിക്കാം. പുരുഷന്മാർക്ക് ഷർട്ടുകളും പാന്റ്സുകളും അനുവദനീയമാണ്. പ്രൊഫഷണലിസത്തിനായി ഹരിയാനാ സർക്കാർ സ്‌കൂളുകളിൽ അധ്യാപകരെ ജീൻസ് ധരിക്കുന്നതിൽനിന്നു വിലക്കിയെന്നും പ്രമേയത്തിൽ പറയുന്നു.

അതേസമയം ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായാണ് ബിജെപിയുടെ ബിഹാറിൽനിന്നുള്ള രാജ്യസഭാ അംഗമായ ഭീംസിങ്ങിന്റെ സ്വകാര്യ പ്രമേയത്തെ വിലയിരുത്തുന്നത്.

‘കുറ്റക്കാരനെന്നു കോടതി പറഞ്ഞാൽ പുറത്താക്കും’ മുകേഷിനെതിരെ സിപിഎം സ്വീകരിച്ച അതേ നിലപാട് സ്വീകരിച്ച് കോൺ​ഗ്രസും!! രാഹുലിനെതിരെ വെറും ആരോപണം മാത്രം, പുറത്തുവന്നത് ചാറ്റുകൾ, എംഎൽഎ സ്ഥാനം രാജിവെക്കില്ല

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026