BREAKING NEWS

ദേഹത്ത് മാരകവൈറസ് കുത്തിവച്ചു, മുഖത്ത് മൂത്രമൊഴിച്ചു, ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ തന്നെ കൂട്ടബലാത്സംഗം ചെയ്യിപ്പിച്ചു, സഹകരിച്ചില്ലെങ്കിൽ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, 40 കാരിയുടെ പരാതിയിൽ എംഎൽഎ മുനിരത്നയ്ക്കെതിരെ കേസ്

· · 1 min read
Share: Copied!

ബെംഗളൂരു: ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ തന്നെ കൂട്ടബലാത്സംഗം ചെയ്യിപ്പിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ദേഹത്ത് മാരകവൈറസ് കുത്തിവെക്കുകയും ചെയ്തുവെന്ന് യുവതിയുടെ പരാതി. ബിജെപിയുടെ രാജരാജേശ്വരി നഗർ എംഎൽഎ മുനിരത്നയ്ക്കെതിരെ ബിജെപി പ്രവർത്തക കൂടിയായ നാൽപ്പതുകാരിയുടെ പരാതിയെ തുടർന്ന് ബെംഗളൂരു പോലീസ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

മുനിരത്ന എംഎൽഎ, വാസന്ത, ചെന്നകേശവ, കമൽ എന്നിവരാണ് കേസിലെ പ്രതികൾ. 2023 ജൂൺ 11-ന് മാതിക്കെരെയിലെ ജെ.പി പാർക്കിനടുത്തുള്ള മുനിരത്നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. വാസന്തയും കമലും ചേർന്ന് ഒരു എസ്.യു.വിയിൽ തന്നെ കൂട്ടിക്കൊണ്ടുപോയി എംഎൽഎയുടെ ഓഫീസിലെത്തിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നൽകി.

”മൂന്നുപേരും ചേർന്ന് എന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ഞാൻ സഹകരിച്ചില്ലെങ്കിൽ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് മുനിരത്നയുടെ നിർദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേർന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎൽഎ എന്റെ മുഖത്ത് മൂത്രമൊഴിച്ചു,” അവർ പരാതിയിൽ പറഞ്ഞു.

ഇതിനിടെ അജ്ഞാതനായ ഒരാൾ മുറിയിലേക്ക് വന്ന് മുനിരത്നയ്ക്ക് ഒരു പെട്ടി കൈമാറിയെന്നും ഇതിനു പിന്നാലെ, എംഎൽഎ തന്നെ കുത്തിവെക്കുകയും സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. മുനിരത്നയുടെ നിർദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവർ പറയുന്നു

ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം വാസന്തയും കമലും തന്റെ വീട്ടിലെത്തുകയും തനിക്കെതിരെയുള്ള കേസുകളെല്ലാം ഒഴിവാക്കാൻ എംഎൽഎ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്ത് വീണ്ടും മുനിരത്നയുടെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്നും അവർ പറഞ്ഞു. ജനുവരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ വൈറസ് ബാധ സ്ഥിരീകരിച്ചതായും അവർ പോലീസിനെ അറിയിച്ചു. മെയ് 19-ന് ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് അവർ പരാതി നൽകിയത്.

മുനിരത്നയ്ക്കെതിരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. സിനിമാ നിർമ്മാതാവിൽനിന്ന് രാഷ്ട്രീയക്കാരനായ വ്യക്തിയാണ് മുനിരത്‌ന. കർണാടകയിലെ രാജരാജേശ്വരി നഗറിൽനിന്ന് നാല് തവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നിലവിൽ ആ മണ്ഡലത്തിലെ എംഎൽഎയാണ്.

കേരളത്തിൽ കാലവർഷം നാലു ദിവസത്തിനുള്ളിൽ, അറബിക്കടലിൽ ന്യൂനമർദം, അടുത്ത 36 മണിക്കൂറിനുള്ളിൽ  ശക്തിപ്രാപിക്കും- കേന്ദ്ര കാലാവസ്ഥാ വകുപ്പ്

BREAKING NEWS
നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ വീണ്ടും ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്ക...
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026