BREAKING NEWS

മുസ്‍ലിം പെൺകുട്ടികളെ വിവാഹം ചെയ്യുന്ന ഹിന്ദു യുവാക്കൾക്ക് 5 ലക്ഷം, വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ

· · 1 min read
Share: Copied!

കൊപ്പാൾ: മുസ്ലിം പെൺകുട്ടികളെ വിവാഹം ചെയ്യുന്ന ഹിന്ദു യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ. കർണാടകയിലെ ബിജാപൂർ സിറ്റി എംഎൽഎയും ബിജെപിയുടെ തീപ്പൊരി നേതാവുമായ ബസനഗൗഡ പാട്ടീൽ യത്നാൾ ആണ് ഞായറാഴ്ച വിവാദ പ്രസ്താവന നടത്തിയത്.

കൊപ്പാളിൽ മുസ്‌ലിം യുവതിയെ പ്രണയിച്ച യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പ്രസ്താവന. ഈ വാഗ്ദാനവുമായി താൻ പ്രചാരണം നടത്തുമെന്നും എംഎൽഎ വിശദമാക്കി. വാൽമീകി വിഭാഗത്തിലുള്ള യുവാവിന്റെ വീട്ടിലെത്തിയ ശേഷം കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കുകയായിരുന്നു എംഎൽഎ. വടിവാൾ വച്ച് മുസ്ലിം ആരാധനാലയത്തിന് മുന്നിൽ വച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടത്. എന്നാൽ തടയാൻ ആരും ശ്രമിച്ചില്ല. സർക്കാർ ന്യൂനപക്ഷത്തെ പിന്തുണയ്ക്കുന്നത് പതിവാണെന്നുമാണ് എംഎൽഎ ആരോപിക്കുന്നത്. നിയമസഭയിൽ പ്രശ്നം വലിയ രീതിയിൽ ഉന്നയിക്കുമെന്നും എംഎൽഎ വിശദമാക്കി.

യുവാവിനെ കുടുംബത്തിന് സർക്കാർ വർഗീയ അക്രമണത്തിൽ കൊലപ്പെട്ടതായി കണക്കാക്കി സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 3നാണ് ഗവിസിദ്ധപ്പ നായക് എന്ന 26കാരനെ മുസ്ലിം ആരാധനാലയത്തിന് മുന്നിൽ വച്ച് വെട്ടിക്കൊന്നത്. സംഭവത്തിൽ മൂന്ന് പ്രധാന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളുമായി ഇവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

ഗവിസിദ്ധപ്പ പ്രണയിച്ചിരുന്ന പെൺകുട്ടിയെ പ്രധാനപ്രതിയും പ്രണയിച്ചിരുന്നു. ഇതിന്റെ പേരിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ നടന്നത് ദുരഭിമാനക്കൊലപാതകമാണ് എന്നാണ് ബസനഗൗഡ പാട്ടീൽ യത്നാൾ ആരോപിക്കുന്നത്.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026