BREAKING NEWS

“ഇസ്ലാംപൂര്‍ വേണ്ട, ശ്രീരാംപൂര്‍ എന്നാക്കണം”, നിവേദനവുമായി ബിജെപി എംഎല്‍എ, പ്രതിഷേധവുമായി ഗ്രാമവാസികള്‍

· · 1 min read
Share: Copied!

ജയ്പുര്‍: രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഇസ്‌ലാംപുര്‍ ഗ്രാമത്തിന്റെ പേര് ശ്രീരാംപുര്‍ എന്നാക്കണമൊവശ്യപ്പെട്ട് ബിജെപി എംഎല്‍എ. നാട്ടുകാരുടെ പ്രതിഷേധം. ഗ്രാമത്തിന്റെ പേര് മാറ്റരുതെന്നാവശ്യപ്പെട്ട് പ്രദേശത്തുകാര്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. ജുന്‍ജുനുവിലെ ബിജെപി എംഎല്‍എയായ രാജേന്ദ്ര ബാംബൂവാണ് ഇസ്‌ലാംപുരിന്റെ പേര് ശ്രീരാംപുര്‍ എന്ന് മാറ്റാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഇതില്‍ അഭിപ്രായം തേടി ജില്ല കലക്ടര്‍ക്ക് കത്ത് വന്നതോടെയാണ് പേര് മാറ്റത്തിനുള്ള നീക്കം ആളുകള്‍ അറിഞ്ഞത്.

ഇതോടെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. എന്നാല്‍, ജനവികാരം ഉള്‍ക്കൊണ്ടാണ് പേര് മാറ്റാന്‍ ആവശ്യപ്പെട്ടതെന്നാണ് രാജേന്ദ്ര ബാംബൂ എംഎല്‍എ വാദിച്ചത്. ഇസ്‌ലാംപുര്‍ എന്ന പേര് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പുള്ളതാണെന്നും ഇന്നത്തെ സാഹചര്യത്തില്‍ അത് ശ്രീരാംപുര്‍ എന്ന് മാറ്റുകയാണ് അനുയോജ്യമെന്നും എംഎല്‍എ പറയുന്നു.

എത്രയും വേഗം പേരുമാറ്റം നടപ്പാക്കണമെന്നാണ് ആവശ്യമെന്നും രാജേന്ദ്ര ബാംബൂ പറഞ്ഞു. എന്നാല്‍, ഇസ്‌ലാംപുരില്‍ നിന്നുള്ള ഒരുകൂട്ടം ഗ്രാമീണര്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജുന്‍ജുനു കലക്ടറേറ്റിലെത്തി ഗ്രാമത്തിന്റെ പേര് മാറ്റരുതെന്ന് കലക്ടറോട് അഭ്യര്‍ഥിച്ചു. ബിജെപി എംഎല്‍എക്കെതിരായി മുദ്രാവാക്യങ്ങളും ഉയര്‍ത്തി.

BREAKING NEWS
മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ച: കേരളത്തിലെ ജ്വല്ലറികൾക്കും സുരക്ഷാ ഭീഷണി; പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
12 Nov 2026
BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026