BREAKING NEWS

ആ ടോസ് അമ്പിളിയെ ചതിച്ചാശാനേ… ശബരിമല വാർഡിൽ എൽഡിഎഫും യുഡിഎഫും തുല്യ ശക്തി, വിജയിയെ തെരഞ്ഞെടുത്തത് ടോസിലൂടെ!! ബിജെപിയുടെ സിറ്റിങ് വാർഡിൽ എൽഡിഎഫിൻറെ വിജയം… ശബരിമലയിൽ ബിജെപി മൂന്നാം സ്ഥാനത്ത്

· · 1 min read
Share: Copied!

പത്തനംതിട്ട: ഒറ്റ ടോസിന്റെ പിൻബലത്തിൽ ശബരിമലയിൽ വിജയം കവർന്നെടുത്ത് എൽ‍ഡിഎഫ്. പത്തനംതിട്ട റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാർഡിലാണ് എൽഡിഎഫിന് ടോസിലൂടെ വിജയം നേടിയത്. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥിക്കും യുഡിഎഫ് സ്ഥാനാർത്ഥിക്കും തുല്യ വോട്ട് ലഭിച്ചതോടെ ടോസ് ഇട്ടാണ് വിജയിയെ തെരഞ്ഞെടുത്തത്. ടോസിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുകയായിരുന്നു.

ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാർഡിലാണ് എൽഡിഎഫ് അപ്രതീക്ഷിത വിജയമുണ്ടായത്. സിപിഎമ്മിൻറെ സ്ഥാനാർത്ഥി പിഎസ് ഉത്തമനും കോൺഗ്രസിൻറെ അമ്പിളി സുജസിനും 268 വോട്ടുകൾ വീതമാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി രാജേഷിന് 232 വോട്ടുമാണ് നേടാനായത്. ഇതോടെ ടോസിടുകയായിരുന്നു. ടോസ് എൽഡിഎഫിന്റെ ഉത്തമനു വീണു.

അതേസമയം ബിജെപിയുടെ സിറ്റിങ് വാർഡിലാണ് എൽഡിഎഫിൻറെ വിജയം. സിറ്റിങ് വാർഡായ ശബരിമലയിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റാന്നി പെരുനാട് പഞ്ചായത്തിൽ എട്ടു സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്. യുഡിഎഫ് നാലു സീറ്റിലും എൻഡിഎ രണ്ടു സീറ്റിലുമാണ് ഇവിടെ വിജയിച്ചത്.

BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026
BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026
BREAKING NEWS
മേശയ്ക്ക് മുകളിലേക്ക് തലയിടിപ്പിച്ചു, നിലത്തേക്ക് തള്ളിയിട്ട് കല്ലും ചെടിച്ചട്ടിയും കൊണ്ട് മുഖത്തും ശരീരത്തും ക്രൂരമായി മർദിച്ചു, കെ ജി വിദ്യാര്‍ത്ഥിനിക്ക് മൂന്നാം ക്ലാസുകാരന്റെ ക്രൂര മര്‍ദനം
31 Oct 2026
BREAKING NEWS
"എന്റെ ഇരയുടെ കുടുംബത്തെക്കുറിച്ചും അവർ അനുഭവിച്ച വേദനയെയും നഷ്ടത്തെയും കുറിച്ചും ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുന്നു... ആ രാത്രിക്ക് ശേഷം ഒരു നിമിഷം പോലും വേദനയില്ലാതെ കടന്നുപോയിട്ടില്ല, ശരീരം വേദനിക്കുന്നു, കൈകളും കൈപ്പത്തികളും വേദനിക്കുന്നു, തൊണ്ടയ്ക്കും വേദന, ഇപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ടാണ്......
31 Oct 2026