BREAKING NEWS

‘ആർഎസ്എസ് നേതാക്കളെ അവഹേളിക്കാനാണ് തീരുമാനമെങ്കിൽ എംഎൽഎ പാലക്കാട് കാലുകുത്തില്ല’, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവിന്റെ ഭീഷണി- എസ്പിക്കു പരാതി നൽകി കോൺ​ഗ്രസ്

· · 1 min read
Share: Copied!

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ഭീഷണിയുമായി ബിജെപി രംഗത്തെത്തിയ സംഭവത്തിൽ എസ്പിക്കു പരാതി നൽകി കോൺഗ്രസ്. പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ എസ് പി ഓഫീസിലെത്തിയാണ് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയത്.

പ്രശാന്തിന്റെ ഭീഷണി നേതാവിന്റെ ഭീഷണി ഇങ്ങനെയായിരുന്നു. ആർഎസ്എസ് നേതാക്കളെ അവഹേളിക്കാനാണ് തീരുമാനമെങ്കിൽ എംഎൽഎ പാലക്കാട് കാലുകുത്തില്ല. ഇതിനെതിരെയാണ് കോൺഗ്രസ് പരാതി നൽകിയത്. തിരഞ്ഞെടുത്ത ജനപ്രതിനിധിയെ എങ്ങനെയാണ് ഇത്തരത്തിൽ ഭീഷണിപ്പെടുത്തുകയെന്നാണ് പാർട്ടി പ്രവർത്തകർ ചോദിക്കുന്നത്.

അതേസമയം നഗരസഭ ഭിന്നശേഷിക്കാർക്കായി ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഡോ. കെബി ഹെഡ്‌ഗേവാറിന്റെ പേരിട്ടതിനെതിരെ ഇന്നലെ വലിയ തോതിൽ പ്രതിഷേധം നടന്നിരുന്നു. തറക്കല്ലിടൽ ചടങ്ങ് നടക്കുന്ന വേദിയിലേക്ക് ഡിവൈ എഫ്‌ഐ, യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു. ഡിവൈഎഫ്‌ഐ ശിലാഫലകം തകർത്തു. തറക്കല്ലിട്ട സ്ഥലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴവച്ച് പ്രതിഷേധിച്ചു. തുടർന്നു നഗരസഭയ്ക്ക് മുന്നിലേക്ക് കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഹെഡ്ഗേവാറിന്റെ കോലവുമായി പ്രതിഷേധ മാർച്ച് നടത്തി. നഗരസഭയ്ക്ക് മുന്നിൽ പോലീസ് തടഞ്ഞു,​ കോലം പിടിച്ചുവാങ്ങി. പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടന്ന് നഗരസഭയ്ക്കുള്ളിലേക്ക് പ്രവേശിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ ജയഘോഷ് ചെയർപേഴ്സന്റെ ചേമ്പറിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു.

ജയഘോഷിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനിടെ എംഎൽഎയും പ്രവർത്തകരും പോലീസ് ജീപ്പ് തടഞ്ഞു. ശക്തമായ പ്രതിരോധം കാരണം പോലീസ് ജയഘോഷിനെ വിട്ടയച്ചു. ഇതിനുപിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ഭീഷണിയുമായി ബിജെപി നേതാവ് രംഗത്തെത്തിയത്.

ഫലസ്തീൻ അനുകൂല പ്രതിഷേധം: വിദ്യാർത്ഥി നേതാവ് മഹ്മൂദ് ഖലീലിനെ നാടുകടത്താൻ വിധിച്ച് യു എസ് കോടതി, ഖലീലിന്റെ വിശ്വാസങ്ങളും പ്രസ്താവനകളും ദേശവിരുദ്ധം

BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026
BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026