BREAKING NEWS

കാല് തറയിലുണ്ടാവില്ല, തല ആകാശത്ത് കാണേണ്ടി വരും: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഭീഷണിയുമായി ബിജെപി നേതാവ്

· · 1 min read
Share: Copied!

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ പറഞ്ഞു. രാഹുലിന്‍റെ തല ആകാശത്ത് കാണേണ്ടിവരുമെന്നും കാല് തറയിലുണ്ടാവില്ലെന്നും ഓമനക്കുട്ടൻ ഭീഷണി മുഴക്കി. പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള നീക്കം വിവാദമാക്കിയ നടപടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെയാണ് വീണ്ടും ഭീഷണി. നൈപുണ്യ വികസന കേന്ദ്രത്തിന്‍റെ തറക്കല്ലിടൽ ചടങ്ങ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

നൈപുണ്യ വികസന കേന്ദ്രത്തിനെതിരായ നീക്കമാണ് എംഎൽഎയുടേതെന്നും ഭിന്നശേഷി വിദ്യാര്‍ത്ഥികളെ അപമാനിക്കുകയാണ് എംഎൽഎയെന്നും വ്യക്തമാക്കിയാണ് ബിജെപി ഇന്ന് എംഎൽഎ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനിടെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഭീഷണി തുടര്‍ന്നു. നേരത്തെയും വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ആർ എസ് എസ് നേതാക്കളെ അവഹേളിച്ചാൽ എംഎൽഎയെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ ഭീഷണി. നൈപുണ്യ വികസന കേന്ദ്രത്തിന് ആർ എസ് എസ് നേതാവിന്റെ പേര് നൽകിയ വിഷയത്തെ നിയമപരമായി, ജനാധിപത്യപരമായി, രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം.

കാൽ വെട്ടിക്കളയും എന്നാണ് ഭീഷണിയെങ്കിൽ കാൽ ഉള്ളിടത്തോളെ കാലം കാൽ കുത്തിക്കൊണ്ട് തന്നെ ആ‌ർ എസ് എസിനെതിരെ സംസാരിക്കുമെന്നും, കാൽ വെട്ടിക്കളഞ്ഞാലും ഉള്ള ഉടൽ വച്ച് ആർ എസ് എസിനെതിരെ സംസാരിക്കുമെന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു. പാലക്കാട് നഗരസഭയുടെ ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവിന്‍റെ പേര് ഇട്ടതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി തറക്കലിടൽ ചടങ്ങ് തടഞ്ഞ് പ്രതിഷേധിച്ചു. തറക്കല്ലിടുന്നതിനായി എടുത്ത കുഴിയിൽ ഇറങ്ങി നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

BREAKING NEWS
ഇൻസ്റ്റ​ഗ്രാമിൽ അശ്ലീല സന്ദേശമയച്ചെന്ന് ആരോപണം, വീട്ടിലേക്കു വിളിച്ചുവരുത്തി 17 കാരനെ വിദ്യാർഥികളും 40കാരിയും ചേർന്നു മർദിച്ചു, ആക്രമിക്കാൻ പ്രേരിപ്പിച്ചത് യുവതി, മർദനത്തിൽ കൗമാരക്കാരന്റെ സ്വകാര്യഭാ​ഗങ്ങളിലടക്കം പരിക്ക്, ദൃശ്യങ്ങൾ വാട്സാപ് വഴി പ്രചരിപ്പിച്ചു!! യുവതിയും ഇവരുടെ പ്രായപൂർത്തിയാകാത്ത ...
09 Nov 2026
BREAKING NEWS
അമേരിക്കൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ വൻ തിരിച്ചടി, ട്രംപിന്റെ ഭരണകാലത്ത് റോക്കറ്റ് പോലെ കുതിച്ചുകൊണ്ടിരുന്ന ഓഹരി വിപണിയിൽ പോലും ഒറ്റ ദിവസം കൊണ്ട് മൂന്ന് ട്രില്യൺ ഡോളറിന്റെ നഷ്ടം.... എങ്കിലും ഭയപ്പെടേണ്ടതില്ല, നമ്മൾ മുമ്പത്തേക്കാൾ വലുതും ശക്തവുമായിത്തന്നെ തിരിച്ചുവരും- കുറ്റപ്പെടുത്തിയും ശുഭാപ്തി ...
09 Nov 2026
BREAKING NEWS
ആ മൂന്നവന്മാരിലാർക്കെങ്കിലും അൽപം ബുദ്ധിയെങ്കിലുമുണ്ടായിരുന്നെങ്കിൽ... ഇന്ത്യയ്ക്ക് ബാക്കിയുള്ളത് ആകെ ഒരു വിക്കറ്റ്, കാവ്യ പട്ടേൽ അടിച്ച പന്ത് എഡ്ജ് ചെയ്ത് ഉയർന്നുപൊങ്ങി, ക്യാച്ചെടുക്കാൻ ഓടിയെത്തിയത് മൂന്നുപേർ...പക്ഷെ ആരെടുക്കുമെന്ന് മൂവർസംഘത്തിനു കൺഫ്യൂഷൻ, ഇതിനിടെ ബോൾ സുരക്ഷിതമായി തറയിലേക്ക്...ച...
09 Nov 2026
BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026