BREAKING NEWS

ആര്‍എസ്എസ് നേതാക്കള്‍ തന്നെക്കുറിച്ച് അപവാദം പറഞ്ഞു പരത്തി, താന്‍ ജയിക്കരുതെന്നാണ് അവരുടെ ആഗ്രഹം, ഒരു തരത്തിലും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് കടും കൈ ചെയ്തത്, ഗുരുതര ആരോപണവുമായി ആത്മഹത്യയ്ക്കു ശ്രമിച്ച ബിജെപി വനിതാ നേതാവ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ആര്‍എസ്എസുകാര്‍ക്കെതിരെ ആരോപണവുമായി നെടുമങ്ങാട്ട് ആത്മഹത്യയ്ക്കു ശ്രമിച്ച ബിജെപി നേതാവ് ശാലിനി. സംഘത്തിന്റെ പ്രാദേശിക നേതാക്കള്‍ തന്നെ വ്യക്തിഹത്യനടത്തിയെന്ന് ശാലിനി ആരോപിച്ചു. തന്നെ മത്സരിപ്പിക്കരുതെന്ന് ബിജെപി നേതാക്കളില്‍ സമ്മര്‍ദം ചെലുത്തി. തനിക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയതില്‍ മനംനൊന്താണ് ആത്മഹത്യക്കുശ്രമിച്ചതെന്നും ശാലിനി പറഞ്ഞു.’സ്ഥാനാര്‍ഥിത്വം ഏകദേശം തീരുമാനമായതായിരുന്നു. സംഘത്തിന്റെ പ്രാദേശിക നേതാക്കള്‍ എന്നോടും കുടുംബത്തോടും വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനായി എന്നെപ്പറ്റി മോശമായി സംസാരിച്ചു.

നിര്‍ത്താന്‍ പാടില്ലെന്ന് പാര്‍ട്ടിയെ സമ്മര്‍ദം ചെലുത്തി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ പല പ്രചാരണങ്ങളും നടത്തി. എനിക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്’, ശാലിനി പറഞ്ഞു. ‘ബിജെപിയുടെ ഒരു വ്യക്തിയും ഇതിലില്ല. ആര്‍എസ്എസിന്റെ മുകളിലേക്കുള്ള ആരുമില്ല.

കരിപ്പുര്‍ ശാഖയുമായി ബന്ധപ്പെട്ട വളരേ ചുരുക്കം ചില ആളുകളാണ് പിന്നില്‍. ആര്‍എസ്എസിന്റെ പ്രാദേശിക നേതാക്കളായ രണ്ടുമൂന്നുപേര്‍ സീറ്റു കിട്ടരുത്, കിട്ടിയാല്‍ ഞാന്‍ ജയിക്കരുത് എന്ന ഉദ്ദേശത്തോടെയാണ് എല്ലാംചെയ്തത്. എന്റെ ജന്മനാടാണ് ഇത്. സംഘടന പറഞ്ഞതിന്റെ പേരില്‍ കഴിഞ്ഞ രണ്ടുതവണയും മറ്റ് രണ്ടിടങ്ങളില്‍ മത്സരിച്ചിരുന്നു. പാര്‍ട്ടി തന്നെ തീരുമാനിച്ച് എന്റെ സ്വന്തം സ്ഥലം തന്നതാണ്. ഞാന്‍ ഒരു രീതിയിലും ജയിച്ചുവരരുതെന്ന രീതിയില്‍ വ്യക്തിവൈരാഗ്യം തീര്‍ത്തതാണ്’, ശാലിനി ആരോപിച്ചു.
‘ഒരു തരത്തിലും പിടിച്ചുനില്‍ക്കാന്‍ പറ്റാതായതോടെയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഫോണില്‍ പലതവണ പരാതിയായി പറഞ്ഞിരുന്നു. അത് പരിഗണിക്കാമെന്നും പറഞ്ഞിരുന്നു’, അവര്‍ കൂട്ടിച്ചേര്‍ത്തു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026