BREAKING NEWS

പള്ളിയില്‍ കയറി കാഴ്ചാ പരിമിതിയുള്ള യുവതിയുടെ കരണത്തടിച്ച് ബിജെപി വനിതാ നേതാവ്, കൈ പിടിച്ച് തിരിച്ചും മര്‍ദനം, കാഴ്ചക്കാരായി പൊലീസ്

· · 1 min read
Share: Copied!

ഭോപ്പാൽ: കാഴ്ചാ പരിമിതിയുള്ള യുവതിക്ക് നേരെ അധിക്ഷേപവുമായി ബിജെപി നേതാവ്. മത പരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് മര്‍ദനം. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. തിങ്കഴാഴ്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് അധിക്ഷേപം പുറത്തറിയുന്നത്. ഗൊരഖ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഹവാ ബാഗിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽ വച്ചാണ് കാഴ്ചാ പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് അധിക്ഷേപിച്ചത്.

ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. ജബൽപൂരിൽ അടുത്തിടെ വൈസ് പ്രസിഡന്റായി നിയമിതയായ അഞ്ജു ഭാർഗവയ്ക്കെതിരെയാണ് വീഡിയോ വൈറലായതിന് പിന്നാലെ വിമർശനം രൂക്ഷമാവുകയാണ്. പൊലീസുകാർ അടക്കമുള്ളവർ ഉള്ള സമയത്താണ് അഞ്ജു ഭാർഗവ കാഴ്ചാ പരിമിതിയുള്ള യുവതിയെ അധിക്ഷേപിക്കുന്നത്. അസഭ്യം പറഞ്ഞ് യുവതിയുടെ കൈ പിടിച്ച് തിരിച്ചും മുഖത്ത് കുത്തിപ്പിടിച്ചും നടന്ന അധിക്ഷേപത്തിൽ വിമർശനം ശക്തമാണ്.

പണം കിട്ടാനായി ബിസിനസ് നടത്തുകയാണ് മതപരിവർത്തനത്തിലൂടെയാണ് പ്രധാനമായുള്ള ആരോപണം. കയ്യേറ്റം ചെയ്യാതെ സംസാരിക്കാനും മര്യാദയ്ക്ക് സംസാരിക്കാനും യുവതി ആവശ്യപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. അടുത്ത ജന്മത്തിലും യുവതി കാഴ്ചാപരിമിതി നേരിടുമെന്നതടക്കമുള്ള ശാപവാക്കുകളാണ് ബിജെപി വനിതാ നേതാവ് നടത്തിയത്.

BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026