BREAKING NEWS

ആരോപണങ്ങൾ പരിധി കടക്കുമ്പോൾ നിയമം അതിന് പരിധിവരക്കും, സിജെപി നേതാക്കള്‍ക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസുമായി ബിജെപി നേതാവ്

· · 1 min read
Share: Copied!

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്നാരോപിച്ച് ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്‌കെ, സഹ കൺവീനർമാരായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവർക്കെതിരെ ബി.ജെ.പി ദേശീയ വക്താവും മുതിർന്ന അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയ ഡൽഹി ഹൈകോടതിയിൽ മാനനഷ്ടക്കേസ് നൽകി. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഹരജിയിൽ സി.ജെ.പിയെയും കക്ഷിയാക്കിയിട്ടുണ്ട്.കേസ് ബുധനാഴ്ച ഹൈകോടതി പരിഗണിക്കും. കോടതിയിൽ ശക്തമായ വാദങ്ങൾ ഉയരുമെന്നും ‘കള്ളങ്ങളുടെ ശവപ്പെട്ടിയിൽ അവസാന ആണി തറക്കുമെന്നും’ ഭാട്ടിയ ചൊവ്വാഴ്ച എക്സിൽ കുറിച്ചു.

‘ഹിൽതേ ദുൽതേ ഗ്രേറ്റർ നോയിഡ കോടതിയിൽ എത്തിപ്പെടരുത്’ എന്നായിരുന്നു സൗരവ് ദാസിന്റെ പ്രതികരണം. ഗൗരവ് ഭാട്ടിയ പറയാത്ത പ്രസ്താവന അദ്ദേഹത്തിന്റേതെന്ന തരത്തിൽ ചിത്രീകരിച്ച ഗ്രാഫിക് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. സെപ്റ്റംബർ അഞ്ചിന് പങ്കുവെച്ച പോസ്റ്റ് പിന്നീട് നീക്കം ചെയ്യുകയും എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നുമായിരുന്നു സൗരവ് ദാസിന്റെ വിശദീകരണം. എന്നാൽ സംഭവത്തിൽ നിരുപാധികം മാപ്പുപറയണമെന്ന് ഭാട്ടിയ ആവശ്യപ്പെട്ടു.

ആരോപണങ്ങൾ പരിധി കടക്കുമ്പോൾ നിയമം അതിന് പരിധിവരക്കുമെന്ന് മറ്റൊരു എക്സ് പോസ്റ്റിൽ ഭാട്ടിയ പറഞ്ഞു. വസ്തുതകളും തെളിവുകളും നിയമവാഴ്ചയും അടിസ്ഥാനമാക്കി വിഷയം ഇനി കോടതിയിൽ പരിശോധിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികളെ ലക്ഷ്യമിട്ട് അപകീർത്തിപ്പെടുത്തുന്ന സി.ജെ.പി നേതാക്കളുടെ സമീപനം സ്വീകരിക്കുന്നതായും ജുഡീഷ്യറിയുടെ അന്തസ്സിനെയും അധികാരത്തെയും ബാധിക്കുന്ന പരാമർശങ്ങൾ നടത്തിയതായും ഹരജിയിൽ ആരോപിക്കുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026