BREAKING NEWS

കവി ഉദ്ദേശിച്ചത് ഡോ. ഹാരിസിനെ അനുകൂലിച്ച് സർക്കാരിനിട്ട് കൊട്ട്, പക്ഷെ ​ഗോളടിച്ചത് സ്വന്തം പോസ്റ്റിലേക്ക്!! ഹാരിസ് ചിറക്കലിനെ കഫീൽ ഖാനുമായി ഉപമിച്ച് മുരളീധരന്റെ പോസ്റ്റ്, യുപി ഭരിക്കുന്ന ബിജെപി സർക്കാരിനെ ട്രോളി കേരളത്തിലെ ബിജെപി നേതാവ്’- പോസ്റ്റിനുതാഴെ പരിഹാസം നിറഞ്ഞതോടെ തിരുത്ത്

· · 1 min read
Share: Copied!

തിരുവനന്തപുരം: ഡോ ഹാരിസ് ചിറക്കലിനെ അനുകൂലിച്ച് സംസ്ഥാന സർക്കാരിനെ വിമർശിച്ചുക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ അബദ്ധം പിണഞ്ഞ് ബിജെപി നേതാവ് വി മുരളീധരൻ. ഹാരിസ് ചിറക്കലിനെ കഫീൽ ഖാനുമായി ഉപമിച്ചുക്കൊണ്ടായിരുന്നു മുരളീധരന്റെ പോസ്റ്റ്. എന്നാൽ പോസ്റ്റിന് താഴെ ‘യുപി ഭരിക്കുന്ന ബിജെപി സർക്കാരിനെ ട്രോളി കേരളത്തിലെ ബിജെപി നേതാവ്’ എന്ന വിധത്തിൽ പരിഹാസങ്ങൾ നിറഞ്ഞതോടെ മുരളീധരൻ പോസ്റ്റ് തിരുത്തൽ വരുത്തി.

‘കേരളത്തിലെ കഫീൽ ഖാനെ കള്ളക്കേസിൽ ജയിലിൽ അടയ്ക്കാനാണ് പിണറായിയുടെ നീക്കം. കേരള സ്റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതിൽ ആശങ്കപ്പെടുന്ന മുഖ്യമന്ത്രിക്ക് ഇത്രയേറെ മനുഷ്യരുടെ ജീവൻരക്ഷിച്ച ഡോക്ടറെക്കുറിച്ച് ഒരു കരുതലുമില്ലേ എന്നാണ് ചോദിക്കാനുള്ളത്.’ എന്നായിരുന്നു ആദ്യം വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചത്.

എന്നാൽ ​ഗോളടിച്ചത് സ്വന്തം പോസ്റ്റിലേക്കാണെന്ന് നേതാവിന് മനസിലായത് പോസ്റ്റിനു താഴെ പരിഹാസ കമെന്റുകൾ നിറഞ്ഞതോടെയാണ്. ഇതോടെ ‘ഡോ. ഹാരിസ് ചിറക്കലിനെ കള്ളക്കേസിൽ ജയിലിൽ അടയ്ക്കാനാണ് പിണറായിയുടെ നീക്കം. കേരള സ്റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതിൽ ആശങ്കപ്പെടുന്ന മുഖ്യമന്ത്രിക്ക് ഇത്രയേറെ മനുഷ്യരുടെ ജീവൻ രക്ഷിച്ച ഡോക്ടറെക്കുറിച്ച് ഒരു കരുതലുമില്ലേ എന്നാണ് ചോദിക്കാനുള്ളത്.’ എന്ന് പോസ്റ്റ് തിരുത്തി.

കഫീൽ ഖാൻ ഉത്തർപ്രദേശിലെ ഗോരഖ്പുറിലെ ഗൊരഖ്പുർ ബാബാ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ധനായിരുന്നു. 2017ൽ ബിആർഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ 63 നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ കുറ്റം ചുമത്തി അദ്ദേഹത്തെ ഉത്തർപ്രദേശ് സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. സർക്കാർ യഥാസമയം പണം നൽകാതിരുന്നതാണ് ഓക്സിജൻ വിതരണം തടസപ്പെട്ടതിന് പിന്നിലെന്ന് കഫീൽ ഖാനും സഹ ഡോക്ടർമാരും ആരോപണം ഉന്നയിച്ചിരുന്നു. യോഗി സർക്കാരിനെതിരെ ഗുരുതര ആരോപണമുയർന്നതിന് പിന്നാലെ കഫീൽ ഖാനെതിരെ പോലീസ് കേസെടുക്കുകയും 2021ൽ സർവീസിൽ നിന്ന് പിരിച്ചുവിടുകയുമായിരുന്നു. ഈ കാഫീൽ ഖാനെയാണ് മുരളീധരൻ അബദ്ധത്തിൽ തന്റെ പോസ്റ്റിൽ ഉപയോ​ഗിച്ചത്.

BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026