BREAKING NEWS

മുഖ്യമന്ത്രിക്കും കൂട്ടർക്കും സ്വർണ്ണം ഒരു വീക്ക് നെസ് ആണ്, എവിടെ കണ്ടാലും അടിച്ച് മാറ്റും, പിണറായി ഔറങ്കസീബിനെക്കാൾ വലിയ സ്വർണ്ണക്കള്ളൻ, രണ്ട് വർഷം കൂടി പിന്നിട്ടാൽ സർക്കാർ അയ്യപ്പനെവരെ അടിച്ചുമാറ്റും, സ്വർണപ്പാളി വിഷയത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി ബിജെപി

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാർച്ചുമായി ബിജെപി. കോഴിക്കോട്, കാസർകോട്, കണ്ണൂർ, കൊച്ചി, പാലക്കാട്, മലപ്പുറം കളക്ടറേറ്റുകളിലേക്കാണ് ബിജെപിയുടെ പ്രതിഷേധ മാർച്ച്. കോഴിക്കോട് കളക്ടറേറ്റിലേക്കുള്ള മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി. ഇവരെ പിന്തിരിപ്പിക്കാൻ പൊലീസ് ജലപീരങ്കി ഉൾപ്പെടെ പ്രയോ​ഗിച്ചിരിക്കുകയാണ്. എന്നാൽ പ്രവർത്തകർ പിരിഞ്ഞുപോവാതെ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചിരിക്കുകയാണ്.

നിലവിൽ മാർച്ച് തുടരുകയാണ്. കോഴിക്കോടിന് പുറമെ കാസർകോടും മാർച്ചിൽ സംഘർഷമുണ്ടായി. സ്വർണ്ണക്കൊള്ളയിൽ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഒരുപാട് ക്ഷേത്രങ്ങളിൽ സ്വർണ്ണ കവർച്ച ഉണ്ടായെന്ന് കോഴിക്കോട്ടെ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിക്കും കൂട്ടർക്കും സ്വർണ്ണം ഒരു വീക്ക് നെസ് ആണ്. എവിടെ കണ്ടാലും അടിച്ച് മാറ്റും. ചരിത്രത്തിൽ കുപ്രസിദ്ധ സ്വർണ്ണ മോഷ്ടാവ് ഔറങ്കസീബാണ്. ഒരുപാട് ക്ഷേത്ര സ്വർണ്ണം അയാൾ കൊള്ളയടിച്ചു.

പിണറായി ഔറങ്കസീബിനെക്കാൾ വലിയ സ്വർണ്ണക്കള്ളനാണ്. സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ നിന്ന് സ്വർണ്ണം കവരാൻ പിണറായിയുടെ നേതൃത്വത്തിൽ ആസൂത്രിത നീക്കം നടത്തുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്ന തിരുനെല്ലി ക്ഷേത്രത്തിലെ 8 കോടി രൂപ സിപിഎം അടിച്ചുമാറ്റി. എല്ലായിടത്തും ദേവസ്വ കവർച്ച. ഒന്നും മിണ്ടുന്നില്ല പിണറായി. പോറ്റി ആരാണ്?. മുഖ്യമന്ത്രിയുടെ ആളാണ്. പോറ്റി ആരാണ് എന്ന് മുഖ്യമന്ത്രി പറയണം. അയാൾ ഇടനിലക്കാരനും അവതാരവുമാണ്. ശരബരിമലയിലേത് ഇരട്ടക്കൊള്ള. ശബരിമലയിലെ സംരക്ഷകരാണ് ദ്വാരപാലകർ. പിണറായി സർക്കാർ രണ്ട് വർഷം കൂടി പിന്നിട്ടാൽ അയ്യപ്പനെ വരെ അടിച്ചു മാറ്റും. കോൺഗ്രസും അമ്പലക്കള്ളൻമാരാണെന്നും സർക്കാർ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നും സുരേന്ദ്രൻ പറഞ്ഞു.

BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026