BREAKING NEWS

അയൽ സംസ്ഥാനത്ത് ബിജെപിയുടെ ‘കളി’ ആർക്കും കാണാൻ കഴിയില്ല, പക്ഷെ ആ പരിപ്പ് ബംഗാളിൽ വേവില്ല!! ബംഗാളിൽ നിങ്ങൾ എന്നെ ലക്ഷ്യം വച്ചാൽ തെരുവിലിറങ്ങി രാജ്യത്തെ പിടിച്ചുകുലുക്കും, ബിജെപിക്ക് എന്റെ കളിയിൽ തോൽപ്പിക്കാൻ കഴിയില്ല- എസ്ഐആറിനെതിരെ ആഞ്ഞടിച്ച് മമത ബാനർജി.

· · 1 min read
Share: Copied!

കൊൽക്കത്ത: എസ്ഐആർ വിഷയത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അയൽ സംസ്ഥാനത്ത് ബിജെപിയുടെ ‘കളി’ ആർക്കും കാണാൻ കഴിയില്ലെന്നും പക്ഷെ ആ കളി ബംഗാളിൽ നടക്കില്ലെന്നും ബിഹാറിലെ എസ്ഐആർ പരിഷ്കരണം ചൂണ്ടിക്കാണിച്ച് മമത പറഞ്ഞു. ബംഗാളിൽ തന്നെയോ തൻ്റെ ആളുകളെയോ ലക്ഷ്യം വച്ചാൽ രാജ്യവ്യാപകമായി തെരുവിലിറങ്ങി രാജ്യത്തെ മുഴുവനായി ഇളക്കിമറിക്കുമെന്നും മമത ബാന‍ർജി ബിജെപിക്ക് മുന്നറിയിപ്പ് നൽകി. ബോംഗാവിൽ നടന്ന എസ്‌ഐആർ വിരുദ്ധ റാലിയിൽ സംസാരിക്കവെയായിരുന്നു മമതയുടെ പ്രതികരണം.

‘ബംഗാളിൽ നിങ്ങൾ എന്നെ ലക്ഷ്യം വച്ചാൽ, എൻ്റെ ജനങ്ങൾക്കെതിരായ ഏതൊരു ആക്രമണത്തെയും വ്യക്തിപരമായ ആക്രമണമായി ഞാൻ കണക്കാക്കിയാൽ, ഞാൻ മുഴുവൻ രാജ്യത്തെയും പിടിച്ചുകുലുക്കും. മാത്രമല്ല തിരഞ്ഞെടുപ്പിന് ശേഷം ഞാൻ രാജ്യം മുഴുവൻ സഞ്ചരിക്കും’ എന്നായിരുന്നു മമതയുടെ ഭീഷണി. ഒരു പേര് പോലും ഇല്ലാതാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയ മമത ഭയപ്പെടേണ്ടതില്ലെന്നും ജനങ്ങളോട് പറഞ്ഞു.

അതേസമയം പ്രത്യേക സമുദായങ്ങളെ ലക്ഷ്യം വെച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ബിജെപി കൃത്രിമം കാണിച്ചതായും മമത ആരോപിച്ചു. ബിജെപിക്ക് എന്റെ കളിയിൽ എന്നെ തോൽപ്പിക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കിയ മമത പശ്ചിമ ബംഗാളിലെ വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള തന്റെ പ്രതിബദ്ധതയും ആവർത്തിച്ചു. സർക്കാർ ഏജൻസികളെയോ സംവിധാനങ്ങളെയോ ഉപയോഗിച്ചാലും ബിജെപിയുടെ ശ്രമങ്ങൾ വിജയിക്കില്ലെന്നും മമത മുന്നറിയിപ്പ് നൽകി.

കൂടാതെ പൗരത്വ ഭേദഗതി നിയമത്തിലുള്ള ബിജെപി നിലപാടിനെയും മമത രൂക്ഷമായി വിമ‍ർശിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ മാത്രമാണ് മതത്തെ അടിസ്ഥാനമാക്കി ഫോമുകൾ വിതരണം ചെയ്യുന്നതെന്നും മമത ആരോപിച്ചു. ‘ഇപ്പോൾ അവർ സിഎഎയെക്കുറിച്ച് ആക്രോശിക്കുകയും മതത്തെ അടിസ്ഥാനമാക്കിയുള്ള ഫോമുകൾ വിതരണം ചെയ്യുകയും ചെയ്യുന്നത് തിരഞ്ഞെടുപ്പ് വന്നതുകൊണ്ടാണെന്നാ’യിരുന്നു മമതയുടെ പ്രതികരണം. റാലിയിൽ പങ്കെടുക്കുന്നത് തടയാൻ തൻ്റെ ഹെലികോപ്റ്റർ റദ്ദാക്കിയെന്നും മമത ആരോപിച്ചു. റാലിയിൽ നിന്ന് തന്നെ തടയാനുള്ള ഒരു ​ഗൂഢാലോചനയാണ് ഇതെന്നായിരുന്നു മമതയുടെ ആരോപണം. തുടർന്നു റോഡ് മാർ​ഗമായിരുന്നു മമത ബോം​ഗാവിൽ എത്തിയത്.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026