BREAKING NEWS

എന്നാലും സുഭാഷേ ഈ കൊലച്ചതി വേണ്ടായിരുന്നു… അമ്മായിയപ്പനു എട്ടിന്റെ പണികൊടുത്ത് മരുമകൻ!! സോണിയ ​ഗാന്ധി ഇത്തവണ ജനവിധി തേടുക ബിജെപി സ്ഥാനാർഥിയായി

· · 1 min read
Share: Copied!

മൂന്നാർ: 34 വർഷങ്ങൾക്കു മുൻപ് കടുത്ത കോൺ​ഗ്രസ് അനുഭാവിയും സോണിയ ​ഗാന്ധിയോടുള്ള ഇഷ്ടവും കാരണം ദുരെരാജ് തന്റെ മകൾ‍ക്ക് സോണിയ ​ഗാന്ധിയെന്നു പേരിട്ടു… പക്ഷെ കാലങ്ങൾക്കിപ്പുറം അവളുടെ വിവാഹം കഴിഞ്ഞതോടെ പണി മരുമകന്റെ രൂപത്തിലെത്തി. അങ്ങനെ സോണിയ ​ഗാന്ധി ബിജെപിക്കാരിയായി. സംഭവം ഇങ്ങു മൂന്നാറിലാണ്.

മൂന്നാർ പഞ്ചായത്തിലെ 16-ാം വാർഡ് നല്ലതണ്ണിയിലാണ് ബിജെപി സ്ഥാനാർഥിയായി സോണിയാ ​ഗാന്ധി (34) മത്സരിക്കുന്നത്. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് സോണിയ. നല്ലതണ്ണി കല്ലാറിലെ മുതിർന്ന കോൺഗ്രസ് നേതാവ് പരേതനായ ദുരെരാജിന്റെ മകളാണു സോണിയ ഗാന്ധി.

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടംകൊണ്ടാണ് അദ്ദേഹം മകൾക്ക് ഈ പേരിട്ടത്. എന്നാൽ, ബിജെപി പ്രവർത്തകനായ സുഭാഷിനെ വിവാ​ഹം ചെയ്തതോടെ സോണിയ കാലക്രമേണ ബിജെപി അനുഭാവിയായി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ സോണിയയ്ക്ക് മത്സരിക്കാനുള്ള സീറ്റും ലഭിച്ചു. കോൺഗ്രസിലെ മഞ്ജുള രമേശും സിപിഎമ്മിലെ വലർമതിയുമാണ് സോണിയ ഗാന്ധിയുടെ എതിർ സ്ഥാനാർഥികൾ.

BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
30 Oct 2026
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
30 Oct 2026
BREAKING NEWS
പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്
30 Oct 2026