BREAKING NEWS

“നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ എല്ലാ വീടുകളിലും ദീപം തെളിയിക്കണം, അദ്ദേഹത്തിന്റെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണം”, ആഹ്വാനവുമായി ബിജെപി, ഒരു മാസം നീണ്ടു നില്‍ക്കുന്ന ജന്മ ദിന പരിപാടികള്‍ സംഘടിപ്പിക്കും

· · 1 min read
Share: Copied!

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17-ന് രാജ്യത്തെ പൗരന്മാർ വീടുകളിൽ ദീപം തെളിയിക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി). അന്ന് വൈകുന്നേരം 6 മണിക്കും 7 മണിക്കും ഇടയിൽ ‘ആശിർവാദ് കാ ദിയ’ (അനുഗ്രഹത്തിന്റെ ദീപം) തെളിയിച്ച് പ്രധാനമന്ത്രിയുടെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പൗരന്മാരോട് അഭ്യർത്ഥിച്ചു. ഭരണാധികാരി എന്ന നിലയിലുള്ള നരേന്ദ്ര മോദിയുടെ 25 വർഷത്തെ സേവനയാത്ര സമാനതകളില്ലാത്തതാണെന്ന് നിതിൻ നബീൻ എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.

ജനങ്ങളിലൂടെയുള്ള രാജ്യസേവനമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ മുഖ്യ മാർഗ്ഗമെന്നും, ദീർഘവീക്ഷണമുള്ള അദ്ദേഹത്തിന്റെ നേതൃത്വം രാജ്യത്തിന് പുതിയ ദിശ നൽകിയെന്നും ബി.ജെ.പി പറഞ്ഞു. മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സാധാരണക്കാരുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നതായി ഒരു വീഡിയോ സന്ദേശത്തിൽ നബീൻ അവകാശപ്പെട്ടു. ‘ആത്മനിർഭർ ഭാരത്’, ‘സ്വച്ഛ് ഭാരത് മിഷൻ’, ‘ലഖ്പതി ദിദി’ തുടങ്ങിയ പദ്ധതികൾ ഇതിന് ഉദാഹരണമാണെന്നും, കൊവിഡ് കാലത്തെ വാക്സിനേഷൻ യജ്ഞം രാജ്യത്തിന്റെ സ്വാശ്രയത്വത്തിലേക്കുള്ള കുതിപ്പിന്റെ തെളിവാണെന്നും നബീൻ പറയുന്നുണ്ട്.

ആഭ്യന്തര സുരക്ഷാ രംഗത്ത് നക്സലിസവും ഭീകരവാദവും അമർച്ച ചെയ്യുന്നതിൽ പ്രധാനമന്ത്രി നിർണായക പങ്കുവഹിച്ചതായും, ഭീകരവാദത്തിനെതിരെ ഇന്ത്യ ശക്തവും കൃത്യവുമായ തിരിച്ചടിയാണ് നൽകിയതായും വാർത്താക്കുറിപ്പിൽ പറയുന്നു. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി ‘സേവ സങ്കൽപ്പ് അഭിയാൻ’ എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പൗരന്മാർ ദീപങ്ങൾ തെളിയിച്ച് പ്രധാനമന്ത്രിക്ക് ആശംസകൾ നേരണമെന്ന് പാർട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്.

 

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026