BREAKING NEWS

മകനേ നിന്റെ ഹൃദയം വീണ്ടും മിടിച്ചുതുടങ്ങി ആ 13 കാരിയിലൂടെ… കണ്ണിമ ചിമ്മാതെയുള്ള കാത്തിരിപ്പിൽ ഡോക്ടർമാർ, അടുത്ത 48 മണിക്കൂർ നിർണായകം, ‘ബിൽജിത്തിന്റെ യാത്ര’ ആറുപേർക്ക് പുതുജീവനേകി!!

· · 1 min read
Share: Copied!

കൊച്ചി: വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച അങ്കമാലി സ്വദേശി ബിൽജിത്തിന്റെ (18) ഹൃദയം ഇനി കൊല്ലം അഞ്ചൽ കരുകോൺ സ്വദേശിയായ പതിമൂന്നുകാരിയിൽ മിടിച്ചു തുടങ്ങി. എറണാകുളം ലിസി ആശുപത്രിയിൽ 1.25 ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്നു വെളുപ്പിനെ 6.30ഓടെ പൂർത്തിയായി. പുലർച്ചെ 3.30ന് ഹൃദയം കുട്ടിയിൽ സ്പന്ദിച്ച് തുടങ്ങി.

ഇന്നു പുലർച്ചെ ഒരു മണിയോടെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്നും ഹൃദയവുമായി തിരിച്ച ആംബുലൻസ് പോലീസിന്റെ സഹായത്തോടെ 20 മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയിൽ എത്തി. ഇന്നലെ വൈകിട്ട് ഏഴു മണിക്കാണ് വന്ദേഭാരത് എക്സ്പ്രസിൽ അച്ഛനും അമ്മയ്ക്കുമൊപ്പം 13കാരി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയത്. പിന്നാലെ പോലീസ് അകമ്പടിയോടെ നാലു കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്കെത്തിച്ചേർന്നു.

റോഡപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച, അങ്കമാലി മള്ളുശ്ശേരി പാലമറ്റത്ത് ബിജുവിന്റെയും ലിന്റയുടേയും മകൻ ബിൽജിത്തിന്റെ ഹൃദയമാണ് 13കാരിക്കു പുതുജീവൻ നൽകിയത്. മണിക്കൂറുകൾ നീണ്ട പരിശോധനകൾക്കൊടുവിൽ ഹൃദയം ഏറ്റുവാങ്ങാൻ പെൺകുട്ടിയുടെ ശരീരം സജ്ജമാണെന്ന് ഉറപ്പാക്കിയതോടെ ഡോക്ടർമാരുടെ സംഘം അങ്കമാലിയിലേക്കെത്തിയിരുന്നു. അവിടെയെത്തി ബിൽജിത്തിന്റെ ശരീരത്തിൽ‍ അവസാനവട്ട പരിശോധനകൾ പൂർത്തിയാക്കിയശേഷം ഹൃദയവുമായി കൊച്ചിയിലേക്ക്.

കാലടി ആദിശങ്കര എൻജിനിയറിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു ബിൽജിത്ത്. ഈ മാസം രണ്ടിനു രാത്രി അത്താണി കരിയാട് വച്ച് ബൈക്കിൽ ലോറി ഇടിച്ച് ബിൽജിത്തിനെ ആശുപത്രിയിലെത്തിക്കുന്നത്. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ ബിൽജിത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും വെള്ളിയാഴ്ച മസ്തിഷ്കമരണം സംഭവിച്ചു. തുടർന്നാണ് മകന്റെ ശരീരഭാഗങ്ങൾ ആവശ്യക്കാർക്ക് ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതിക്കുന്നത്.

തുടർന്ന് ലിസി ഹോസ്പിറ്റലിൽ ആരംഭിച്ച ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വെളുപ്പിന് ആറരയോടെ അവസാനിച്ചു. ഒരു രാത്രി മുഴുവൻ കണ്ണിമ ചിമ്മാതെ വിവിധ ആശുപത്രികളിലെ വിദഗ്ധ മെഡിക്കൽ സംഘങ്ങൾ നടത്തിയ പ്രയത്നത്തിനൊടുവിലാണു ശസ്ത്രക്രിയയ്ക്കു വഴിതുറന്നത്. ഇനിയുള്ള 48 മണിക്കൂർ ശസ്ത്രക്രിയ പോലെ തന്നെ പ്രധാനപ്പെട്ടതാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഹൃദയം ചുരുങ്ങുന്ന കാർഡിയാക് മയോപ്പതി എന്ന അസുഖം 13കാരിക്ക് സ്ഥിരീകരിക്കുന്നത് പത്താം വയസിലാണ്. ഹൃദയത്തിന്റെ വാൽവിൽ സുഷിരമുള്ളതായും കണ്ടെത്തി. മത്സ്യവ്യാപാരിയായ പിതാവിന് ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ കഴിയാതായതോടെ നാട്ടുകാർ പണസമാഹരണം നടത്തി.

അതേസമയം ബിൽജിത്ത് പുതുജീവനേകിയത് 13കാരിയെ മാത്രമല്ല, മറ്റ് അഞ്ചു പേരെകൂടി തിരിച്ചുകൊണ്ടുവന്നാണ് ബിൽജിത്ത് കടന്നു പോകുന്നത്. ബിൽജിത്തിന്റെ ഹൃദയം 13കാരിയുടെ ശരീരത്തിൽ സ്പന്ദിച്ചു തുടങ്ങിയപ്പോൾ ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജും രണ്ടാമത്തേത് എറണാകുളം രാജഗിരി ആശുപത്രിയും കരളും ചെറുകുടലും അമൃത ആശുപത്രിയും കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും ഏറ്റെടുത്തു. കൊല്ലത്ത് വാഹനാപകടത്തിൽ മരിച്ച ഐസക് ജോർജിന്റെ ഹൃദയം അങ്കമാലി സ്വദേശിയിൽ തുന്നിപ്പിടിപ്പിച്ചതിന്റെ പിറ്റേന്നാണ് 13കാരിയുടെ ശസ്ത്രക്രിയ നടന്നത്.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026