BREAKING NEWS

ജാമുയി പീഡനക്കേസിൽ മുഖ്യപ്രതിയെ തേടിയിറങ്ങിയ പോലീസിന് അ‌ടിച്ചത് സൂപ്പർ ബംപർ!! നന്ദൻ യാദവിനെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ പോലീസിനു മുന്നിൽ കൊലക്കേസ് പ്രതിയായ പിതാവും കുടുങ്ങി, പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന ഇരട്ടക്കൊലക്കേസ് പ്രതി

· · 1 min read
Share: Copied!

പട്ന: ബിഹാറിലെ ജാമുയിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് അപ്രതീക്ഷിതമായി മറ്റൊരു കൊലക്കേസ് പ്രതിയെയും പിടികൂടാനായി. പത്താംക്ലാസുകാരിക്കെതിരെ ലൈം​ഗികാതിക്രം ന‌ടത്തിയ കേസിൽ ജാമുയി ഗോപാൽപൂർ സ്വദേശിയായ നന്ദൻ യാദവിനെ അറസ്റ്റ് ചെയ്ത് ഇയാളുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നതിനിടെയാണ് ഇയാളുടെ പിതാവ് ഗനോരി യാദവിന്റെ 23 വർഷം പഴക്കമുള്ള കൊലക്കേസിലെ ബന്ധം പുറത്തുവന്നത്.

നന്ദൻ യാദവിനെ അറസ്റ്റ് ചെയ്ത ശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പിതാവായ ഗനോരി യാദവിനെ 2003ലെ ഇരട്ടക്കൊലക്കേസിൽ പോലീസ് തേടിക്കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലിലും രേഖകൾ പരിശോധിച്ചും വിവരങ്ങൾ സ്ഥിരീകരിച്ചതിന് പിന്നാലെ ഗനോരി യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.

2003 ഏപ്രിൽ 3നാണ് പ്രതാപ്പൂർ ഗ്രാമത്തിൽ ഡിപി യാദവ്, പുനെ യാദവ് എന്നിവർ കൊല്ലപ്പെട്ടത്. വ്യാപാരവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ടവരിൽ ഒരാളുടെ അമ്മ നൽകിയ പരാതിയിൽ ഗനോരി യാദവിനെ പ്രതിയാക്കിയിരുന്നു. എന്നാൽ കേസിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന ഗനോരി യാദവ് ഒടുവിൽ മകൻ മറ്റൊരു കേസിൽ അറസ്റ്റിലായതോടെയാണ് പിടിയിലായത്.

ഇതിനിടെ ജാമുയിയിലെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ നന്ദൻ യാദവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. പത്താം ക്ലാസ് വിദ്യാർഥിയായ ആൺകുട്ടിയെ ആക്രമിക്കുകയും ഇയാളുടെ പ്രായപൂർത്തിയാകാത്ത സുഹൃത്തിനെ റോഡിൽ വെച്ച് ഉപദ്രവിക്കുകയും ചെയ്ത കേസിലാണ് നന്ദൻ അറസ്റ്റിലായത്. പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ഇയാളുടെ കാലിൽ വെടിയേറ്റിരുന്നു.

അതേസമയം പത്താം ക്ലാസ് വിദ്യാർഥിയെ ഉപദ്രവിച്ച കേസിൽ ഇതുവരെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പ്രായപൂർത്തിയാകാത്തവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ പ്രതികളിലൊരാളായ ഹരേരാം യാദവിനെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഒരു അഭിഭാഷകൻ ഇയാളെ തല്ലിയത്. പ്രതിയെ തല്ലിയ അഭിഭാഷകൻ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്, “അഭിഭാഷകരാകുന്നതിന് മുമ്പ് ഞങ്ങൾ മനുഷ്യരാണ്. ഈ സംഭവം ജാമുയിക്ക് അപമാനം വരുത്തിയതിനാലാണ് ഞാൻ ഇയാളെ തല്ലിയത്” എന്നായിരുന്നു.

 

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026