BREAKING NEWS

നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിതാ ഡോക്ടർക്ക് ഹിജാബ് നീക്കാൻ നിർദേശം, പിന്നാലെ ഹിജാബ് വലിച്ചൂരിമാറ്റി ബീഹാർ മുഖ്യമന്ത്രി!! നിതീഷ് ബാബു ഇപ്പോൾ 100 ശതമാനം സംഘിയായി മാറിയോ?”- ആർജെഡി, സംസ്ഥാനത്ത് സ്ത്രീകൾ എത്രത്തോളം സുരക്ഷിതരായിരിക്കും എന്ന് ചിന്തിച്ചു നോക്കൂ? ഈ അശ്ലീലം ക്ഷമിക്കാൻ കഴിയാത്തതാണ്”- കോൺ​ഗ്രസ്…Video

· · 1 min read
Share: Copied!

പാറ്റ്‌ന: ആയുഷ് ഡോക്ടർക്കുള്ള നിയമന ഉത്തരവ് കൈമാറുന്നതിനിടെ, യുവതിയുടെ ഹിജാബ് വലിച്ചുനീക്കി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിവാദത്തിൽ. നിയമന ഉത്തരവ് കൈമാറിയ ശേഷം, മുഖ്യമന്ത്രി ആദ്യം യുവതിയുടെ ശിരോവസ്ത്രത്തിലേക്ക് ആംഗ്യം കാണിക്കുകയും അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തു. പിന്നാലെ അത് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. ശേഷം സ്വയം അത് നീക്കം ചെയ്യാൻ ശ്രമിച്ചു. ഈ സംഭവത്തിൻറെ വീഡിയോ ആർജെഡി, കോൺഗ്രസ് പാർട്ടികൾ തങ്ങളുടെ എക്സ് ഹാൻഡിലുകൾ വഴി പങ്കുവെച്ചു.

കൂടാതെ പ്രതിപക്ഷം നിതീഷ് കുമാറിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. ഇപ്പോൾ 100 ശതമാനം സംഘിയായി മാറിയോയെന്ന് ആർജെഡി എക്സിലൂടെ ചോദിച്ചു.

പ്രതികരണങ്ങൾ ഇങ്ങനെ-
“നിതീഷ് ജിക്ക് എന്ത് പറ്റി? അദ്ദേഹത്തിൻറെ മാനസികാവസ്ഥ പൂർണ്ണമായും ദയനീയമായ അവസ്ഥയിൽ എത്തിയോ, അതോ നിതീഷ് ബാബു ഇപ്പോൾ 100 ശതമാനം സംഘിയായി മാറിയോ?” ആർജെഡി എക്സ് അക്കൗണ്ടിൽ കുറിച്ചു.

“ഇതാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അദ്ദേഹത്തിൻറെ നാണംകെട്ട പ്രവർത്തി നോക്കൂ. ഒരു വനിതാ ഡോക്ടർ നിയമന ഉത്തരവ് വാങ്ങാൻ വന്നപ്പോൾ നിതീഷ് കുമാർ അവരുടെ ഹിജാബ് വലിച്ചു നീക്കി. ബീഹാറിലെ ഏറ്റവും ഉയർന്ന പദവി വഹിക്കുന്ന വ്യക്തി പരസ്യമായി ഇത്തരം ഹീനമായ പ്രവൃത്തികൾ ചെയ്യുന്നു. സംസ്ഥാനത്ത് സ്ത്രീകൾ എത്രത്തോളം സുരക്ഷിതരായിരിക്കും എന്ന് ചിന്തിച്ചു നോക്കൂ? ഈ മോശമായ പ്രവൃത്തിക്ക് നിതീഷ് കുമാർ ഉടൻ രാജിവെക്കണം. ഈ അശ്ലീലം ക്ഷമിക്കാൻ കഴിയാത്തതാണ്” കോൺഗ്രസ് എക്സ് അക്കൗണ്ടിൽ വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചു.

BREAKING NEWS
"എന്റെ ഇരയുടെ കുടുംബത്തെക്കുറിച്ചും അവർ അനുഭവിച്ച വേദനയെയും നഷ്ടത്തെയും കുറിച്ചും ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുന്നു... ആ രാത്രിക്ക് ശേഷം ഒരു നിമിഷം പോലും വേദനയില്ലാതെ കടന്നുപോയിട്ടില്ല, ശരീരം വേദനിക്കുന്നു, കൈകളും കൈപ്പത്തികളും വേദനിക്കുന്നു, തൊണ്ടയ്ക്കും വേദന, ഇപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ടാണ്......
31 Oct 2026
BREAKING NEWS
മറ്റൊരാൾക്ക് പരുക്കേൽക്കുമ്പോൾ മാത്രമാണോ വൈഭവ് സൂര്യവംശിയെ കളിപ്പിക്കുക? അങ്ങനെയാണെങ്കിൽ അവനെ വീട്ടിലേക്ക് മടക്കിയയക്കൂ, അതല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങട്ടെ, ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിൽ വൈഭവിന് സ്ഥാനമുണ്ടോ? വ്യക്തത വേണം- വണ്ടർകിഡ്ഡിനെ പുറത്തിരുത്തിയതിൽ അതൃപ്തി, ടീമിന്റെ പദ...
31 Oct 2026
BREAKING NEWS
അയേണിനുള്ള ഇഞ്ചക്ഷന് പകരം ഗര്‍ഭിണിക്ക് നല്‍കിയത് പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ, പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഗുരുതര വീഴ്ച
31 Oct 2026
BREAKING NEWS
'കേവലം പ്രതിഷേധമല്ല; ജനാധിപത്യം ഭീഷണി നേരിടുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണ്; ചലോ ഡൽഹി' ഡൽഹിയിലെ മഹാറാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി VD സതീശനും
31 Oct 2026