MEDIA

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തമിഴിലും തെലുങ്കിലും തരംഗമാകുന്നു; നിർമ്മാതാക്കളെയും അണിയറപ്രവർത്തകരെയും നേരിട്ട് വിളിച്ച് അഭിനന്ദിച്ച് ഉലകനായകൻ കമൽഹാസൻ

· · 1 min read
Share: Copied!

മലയാളത്തിൽ വൻ വിജയം കൊയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ അതിർത്തികൾ കടന്നും വിജയം തുടരുന്നു. മലയാളത്തിലെ വൻ സ്വീകരണത്തിന് ശേഷം കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് അന്യഭാഷാ പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം കണ്ട ശേഷം ഏറെ ഇഷ്ടപ്പെട്ട ഉലകനായകൻ കമൽഹാസൻ അണിയറപ്രവർത്തകരെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. തുടർന്ന് ചിത്രത്തിന്‍റെ സംവിധായകൻ, നിർമ്മാതാക്കള്‍, താരങ്ങൾ എന്നിവർക്കൊപ്പം ഏറെ നേരം അദ്ദേഹം സിനിമയെക്കുറിച്ചും അതിന്‍റെ പ്രമേയത്തെക്കുറിച്ചും സംസാരിക്കുകയും ചെയ്തു. ഒരു മികച്ച കുടുംബചിത്രത്തെ തമിഴിലും തെലുങ്കിലും എത്തിച്ച അണിയറപ്രവർത്തകരുടെ ശ്രമത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ചിത്രത്തിന്‍റെ തമിഴ്നാട്ടിലെയും തെലങ്കാനയിലെയും തിയേറ്റർ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് ആണ്. വിതരണക്കാരുടെ നേതൃത്വത്തിലാണ് ഉലകനായകൻ കമൽഹാസനുമായി അണിയറപ്രവർത്തകർക്ക് പ്രത്യേക കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്. തെലുങ്കിലെ മുൻനിര വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്‌സിനൊപ്പം ചേർന്നാണ് ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് തെലുങ്ക് റിലീസ് ഏറ്റെടുത്തിരിക്കുന്നത്.

ഗിരീഷ് എ.ഡി – ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്‍റെ ഈ സൂപ്പർഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്സ് ഓഫീസ് ചരിത്രം കുറിച്ചിരിക്കുകയാണ്. മലയാള സിനിമയ്ക്ക് അന്യഭാഷകളിൽ ലഭിക്കുന്ന ഈ വലിയ സ്വീകരണം മലയാള സിനിമാ വ്യവസായത്തിന് തന്നെ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കേരളത്തിന് പുറത്ത് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ വരും ദിവസങ്ങളിൽ കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026