BREAKING NEWS

‘ഞങ്ങളോട് കളിക്കേണ്ട’; തെരഞ്ഞെടുപ്പിന് മുമ്പ് ആക്രമണത്തിന് സാധ്യതയെന്ന് നെതന്യാഹു, ശത്രുക്കളെ എവിടെയായാലും തേടിപ്പിടിക്കുമെന്ന് മുന്നറിയിപ്പ്

· · 1 min read
Share: Copied!

 

ടെൽ അവീവ്: ഇസ്രായേലിൽ ഒക്ടോബർ 27ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തിന്റെ ശത്രുക്കൾ ആക്രമണത്തിന് ശ്രമിച്ചേക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണസാധ്യത സംബന്ധിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. എന്നാൽ ഏത് സംഘമാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നോ ഭീഷണിയുടെ കൃത്യമായ വിവരങ്ങളോ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

ചൊവ്വാഴ്ച ഇസ്രായേൽ വ്യോമസേനയുടെ ടെൽ നോഫ് വ്യോമതാവളം സന്ദർശിച്ചാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. “ഞങ്ങളോട് കളിക്കാൻ നിൽക്കേണ്ട. ഇപ്പോഴുമില്ല, ഒരിക്കലുമില്ല. ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഏത് സമയത്തും നിങ്ങളിലേക്ക് എത്താൻ ഇസ്രായേലിന്റെ നീണ്ട കൈകൾക്ക് കഴിയും” എന്നായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്.

സൈനികരുടെ ധീരതയിലൂടെ ഇസ്രായേൽ നേടിയെടുത്ത നേട്ടങ്ങൾ ഉപേക്ഷിച്ച് പിന്മാറാൻ രാജ്യത്തിന് മേൽ വലിയ സമ്മർദമുണ്ടെന്നും നെതന്യാഹു പറഞ്ഞു. എന്നാൽ ഈ നേട്ടങ്ങളിൽ നിന്ന് പിന്മാറാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസയിലും ലെബനനിലും ഇസ്രായേൽ സൈന്യം തുടരുന്ന സൈനിക നടപടികളും നെതന്യാഹു പരാമർശിച്ചു.

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ ഗാസയിൽ നൂറിലധികം ഭീകരരെ വധിച്ചതായും ഹമാസിന്റെ വടക്കൻ ഗാസ ബ്രിഗേഡ് കമാൻഡർ ഇസ് അൽ ദിൻ അൽ ബെയ്ക്കിനെ രാത്രിയിലെ സൈനിക നടപടിയിൽ വധിച്ചതായും നെതന്യാഹു പറഞ്ഞു. ഹമാസിന്റെ സൈനിക നീക്കങ്ങളിലും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും അൽ ബെയ്ക്കിന് പങ്കുണ്ടായിരുന്നുവെന്നാണ് നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും ആരോപിച്ചത്.

അതേസമയം, തെരഞ്ഞെടുപ്പിന് മുന്നോടിയായി ആക്രമണസാധ്യതയുണ്ടെന്ന നെതന്യാഹുവിന്റെ പരാമർശത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് അടിയന്തര സുരക്ഷാ വിശദീകരണം ആവശ്യപ്പെട്ടു. ഭീഷണി സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

BREAKING NEWS
’ഇന്ത്യ ജനാധിപത്യ രാജ്യം; അത്തരമൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാനില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ; ’വെള്ളക്കാരന്റെ വാക്കുകൾക്ക് ആരാണ് വിലകൽപ്പിക്കുന്നത്’: പരിഹസിച്ച് കോൺഗ്രസ്
21 Oct 2026
BREAKING NEWS
പുതിയ വീട് പെയിന്റടിക്കാൻ വന്നയാളോട് അടുപ്പം; ഭർത്താവ് തടസ്സം; കൊന്നു, അപകടമരണമാക്കി ചിത്രീകരിക്കാൻ ശ്രമം, പ്രഭാതനടത്തത്തിന് പോയപ്പോൾഏതോ ഒരു വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് മൊഴി; അന്വേഷണത്തിൽ കഥ പൊളിഞ്ഞു; ഭാര്യയും കാമുകനും അറസ്റ്റിൽ
21 Oct 2026
BREAKING NEWS
നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി തുലാസിൽ? അറബ് വോട്ടുകൾ നിർണ്ണായകം; അധികാരപ്പോരിൽ മറുവശത്ത് മൻസൂർ അബ്ബാസ്; റാം പാർട്ടിയുടെ വേരോട്ടം ശക്തം
21 Oct 2026
BREAKING NEWS
‘വീണയെ ആക്രമിക്കുന്നത് കണ്ടില്ല’; മൊഴിമാറ്റം ​ഗൗരവ വിഷയം; വീണ ജോർജിന്റെ മുൻ ഗൺമാനെതിരെ നടപടിക്ക് നീക്കം; റിപ്പോർട്ട് ഡിജിപിക്ക് കൈമാറാൻ എസ്ഐടി
21 Oct 2026