BREAKING NEWS

വീട്ടിൽ നിന്നിറങ്ങിയത് അവസാനത്തെ ഒരു ക്ഷണക്കത്ത് ബന്ധുവിന് നൽകാനുണ്ടെന്ന് പറഞ്ഞ്… മഞ്ഞൾ കല്യാണം നടക്കേണ്ട വീട്ടിലേക്ക് എത്തിയത് മകളുടെ ജീവനറ്റ ശരീരം, വിവാഹ ആഘോഷങ്ങൾ നടക്കേണ്ട വീട്ടിൽ ഉയർന്നുകേട്ടത് പ്രിയപ്പെട്ടവരുടെ ഹൃദയംപൊട്ടിയുള്ള നിലവിളി… വിവാഹം ക്ഷണിച്ച് മടങ്ങുന്നതിനിടെ ലോറിയിടിച്ച് യുവതിക്കും ബന്ധുവിനും ദാരുണാന്ത്യം, കുടുംബത്തിന് നഷ്ടമായത് ഏകമകളെ

· · 1 min read
Share: Copied!

ബെംഗളൂരു: മകളുടെ വിവാഹത്തിനായി വീട് മുഴുവൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇന്നലെ മഞ്ഞൾ കല്യാണവും ഞായറാഴ്ച വിവാഹ റിസപ്ഷനും നടക്കേണ്ട വീട്ടിലേക്ക് എത്തിയത് മകളുടെ ജീവനറ്റ ശരീരം. വിവാഹാഘോഷങ്ങൾ നടക്കേണ്ട വീട്ടിൽ ഇപ്പോൾ ഉയരുന്നത് നിലവിളി ശബ്ദങ്ങളാണ്. വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കായി അവസാനമായി ഒരു ക്ഷണക്കത്ത് നൽകാൻ പോയ മകൾ തിരിച്ചെത്തിയത് ചേതനയറ്റ ശരീരമായാണ്. ബെംഗളൂരുവിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ 29കാരിയായ സിന്ധുശ്രീയും ബന്ധുവായ 19കാരി വിദ്യയും മരിച്ചതോടെ ഒരു കുടുംബത്തിന്റെ വിവാഹസ്വപ്നങ്ങളാണ് തകർന്നത്.

ബുധനാഴ്ച വൈകുന്നേരം ബെംഗളൂരുവിലെ ദീപാഞ്ജലിനഗർ മേഖലയിലാണ് അപകടമുണ്ടായത്. സോഫ്റ്റ്‌വെയർ പ്രൊഫഷണലായ സിന്ധുശ്രീയും അവസാന വർഷ ഡിപ്ലോമ വിദ്യാർഥിനിയായ ബന്ധു വിദ്യയും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരും ലോറിയുടെ ചക്രങ്ങൾക്കടിയിൽപ്പെട്ടാണ് മരിച്ചത്.

വ്യാഴാഴ്ചയായിരുന്നു സിന്ധുശ്രീയുടെ വിവാഹാഘോഷങ്ങൾക്ക് തുടക്കമാകേണ്ടിയിരുന്നത്. മഞ്ഞൾ ചടങ്ങ്, വള ശാസ്ത്ര തുടങ്ങിയ ചടങ്ങുകളാണ് നിശ്ചയിച്ചിരുന്നത്. ഞായറാഴ്ച വിവാഹ റിസപ്ഷനും നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനായി വീട്ടിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. എന്നാൽ വ്യാഴാഴ്ച മകളുടെ മഞ്ഞൾ ചടങ്ങ് നടക്കേണ്ട സമയത്ത് മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം.

മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു പിതാവ് നഞ്ചുണ്ടപ്പയുടെ വാക്കുകൾ. “ഇന്ന് എന്റെ മകളുടെ മഞ്ഞൾ കല്യാണം നടക്കേണ്ടതായിരുന്നു. എന്നാൽ ഇപ്പോൾ അവളെ സംസ്കരിക്കാനുള്ള ഒരുക്കത്തിലാണ് ഞാൻ. ഞായറാഴ്ചയായിരുന്നു വിവാഹ റിസപ്ഷൻ. വീട് മുഴുവൻ വിവാഹത്തിനുള്ള സാധനങ്ങൾകൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. എല്ലാം അവസാനിച്ചു,” അദ്ദേഹം പറഞ്ഞു.

ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തുന്നതെന്നും മകൾ സോഫ്റ്റ്‌വെയർ പ്രൊഫഷണലായിരുന്നുവെന്നും നഞ്ചുണ്ടപ്പ പറഞ്ഞു. വിവാഹത്തിനുള്ള അവസാനത്തെ ഒരു ക്ഷണക്കത്ത് ബന്ധുവിന് നൽകാനുണ്ടെന്ന് പറഞ്ഞാണ് സിന്ധുശ്രീ വീട്ടിൽനിന്ന് ഇറങ്ങിയത്. ക്ഷണക്കത്ത് നൽകി മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച വിദ്യ തന്റെ സഹോദരിയുടെ മകളാണെന്നും നഞ്ചുണ്ടപ്പ വ്യക്തമാക്കി. സഹോദരിക്ക് രണ്ട് മക്കളാണുള്ളത്. എന്നാൽ തനിക്ക് ഏക മകൾ മാത്രമായിരുന്നു സിന്ധുശ്രീ. ഏക മകളെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ തകർന്നിരിക്കുകയാണ് പിതാവ്.

മകളുടെ വിവാഹം ആഘോഷമാക്കാൻ കാത്തിരുന്ന കുടുംബം ഒറ്റരാത്രികൊണ്ടാണ് ദുഃഖത്തിലേക്ക് വീണത്. വിവാഹത്തിനായുള്ള ഒരുക്കങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവ കണ്ട നിരവധി പേരാണ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നത്. അപകടത്തിന് പിന്നാലെ പ്രദേശത്തെ ചരക്കുവാഹനങ്ങളുടെ സഞ്ചാരത്തിനെതിരെയും ബന്ധുക്കൾ രംഗത്തെത്തി. ജനവാസമേഖലയിലെ റോഡിൽ ഭാരവാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കാതിരുന്നെങ്കിൽ രണ്ട് യുവതികളുടെ ജീവൻ നഷ്ടമാകുമായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

“ഇതിന് ഉത്തരവാദി ആരാണ്? മാതാപിതാക്കൾക്ക് ആകെ ഉണ്ടായിരുന്നത് ഒരു മകളായിരുന്നു. ഇനി അവർ എന്തുചെയ്യും? ഈ പ്രദേശത്ത് ചരക്കുവാഹനങ്ങൾ സഞ്ചരിക്കാൻ പൊലീസ് അനുമതി നൽകിയിരുന്നില്ലെങ്കിൽ ഒരുപക്ഷേ അപകടം ഒഴിവാക്കാമായിരുന്നു. രണ്ട് ജീവനുകൾ നഷ്ടപ്പെട്ടതിന് ആര് ഉത്തരവാദിത്തം ഏറ്റെടുക്കും?” ബന്ധുക്കൾ ചോദിച്ചു.

അയൽവാസിയിൽനിന്ന് ഇരുചക്രവാഹനം വാങ്ങിയാണ് സിന്ധുശ്രീ ബന്ധുവിന് വിവാഹക്ഷണക്കത്ത് നൽകാൻ പോയതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇരുവരും സഞ്ചരിക്കുമ്പോൾ ലോറി വാഹനത്തിൽ ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിലേക്ക് വീണ യുവതികൾ ലോറിയുടെ ചക്രങ്ങൾക്കടിയിൽപ്പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

BREAKING NEWS
ട്രംപും ബിബിയും അടിച്ചു പിരിഞ്ഞോ? ഇറാൻ യുദ്ധം വീണ്ടും തുടങ്ങണമെന്ന് നെതന്യാഹു, 'ഭ്രാന്തൻ' എന്നു വിളിച്ച് ട്രംപ്!! അമേരിക്കൻ പ്രസിഡന്റും ഇസ്രയേൽ പ്രധാനമന്ത്രിയും തമ്മിൽ ഫോണിൽ പൊരിഞ്ഞ വാക്കേറ്റം- റിപ്പോർട്ട്; 'പൂർണമായും വ്യാജവാർത്ത'യെന്ന് ഇസ്രയേൽ... ട്രംപിനുമേൽ നെതന്യാഹു നടത്തുന്ന സമ്മർദത്തിൽ ആശങ്ക...
13 Nov 2026
BREAKING NEWS
അഭിരാം കൊലക്കേസിൽ പുതിയ വഴിത്തിരിവ്... എത്ര മറയ്ക്കാൻ ശ്രമിച്ചിട്ടും ആ തെളിവുകൾ മറയ്ക്കാനായില്ല!! കൃത്യം നടന്ന സ്ഥലത്തെ മണ്ണ് ഒന്നാം പ്രതിയുടെ പാന്റ്‌സിൽ, രണ്ടാം പ്രതിയുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണ സംഘത്തിന്റെ കൈകളിൽ, പ്രതികൾ ലഹരി ഉപയോഗിച്ചതിനു ശേഷമാണോ കൃത്യം നടത്തിയത് എന്ന ...
13 Nov 2026
BREAKING NEWS
സ്വർണം വാങ്ങണമെങ്കിൽ ഇപ്പോൾ 'ബെസ്റ്റ് ടൈം'... ഇന്ന് പവന് ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുമോ? വ്യാപാരികൾക്കും ഉപഭോക്താക്കളുടെ സമ്പാദ്യത്തിലും ഇടിത്തീ
13 Nov 2026
BREAKING NEWS
മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ച: കേരളത്തിലെ ജ്വല്ലറികൾക്കും സുരക്ഷാ ഭീഷണി; പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
12 Nov 2026