BREAKING NEWS

അനാശാസ്യം; ഓൺലൈൻ വഴി പരസ്യം ചെയ്ത് ആവശ്യക്കാരെ അടുപ്പിച്ചു; ബെംഗളൂരുവിൽ പത്ത് യുവതികളടക്കം 12 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ; പശ്ചിമബംഗാൾ അതിർത്തിവഴി ഇന്ത്യയിലേയ്ക്ക് അതിർത്തി കടന്നെത്തിയവർ

· · 1 min read
Share: Copied!

ബെംഗളൂരു: ബെംഗളൂരുവിൽ നിയമവിരുദ്ധമായി താമസിച്ചുവന്ന പത്ത് യുവതികളടക്കം 12 ബംഗ്ലാദേശ് സ്വദേശികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് പിടികൂടി. യുവതികളെ ഉപയോഗിച്ച് അനാശാസ്യപ്രവർത്തനം നടത്തുന്നെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന സുഹാഗ് മൻസൂർ അലി(29), മുകുൾ(32) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

യുവതികളെ ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജണൽ രജിസ്‌ട്രേഷൻ ഓഫീസിന് കൈമാറി. ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിച്ചു. ബാനസവാടി, ഹെന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു പരിശോധന.

രണ്ടുമാസംമുൻപ് പശ്ചിമബംഗാൾ അതിർത്തിവഴിയാണ് 12 പേരും ഇന്ത്യയിലേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു. ഒരുമാസമായി ബെംഗളൂരുവിൽ താമസിച്ചുവരുകയായിരുന്നു. യുവതികളുടെ ചിത്രം ഓൺലൈൻ വഴി പ്രചരിപ്പിച്ച് ആവശ്യക്കാരുമായി ബന്ധപ്പെട്ട് അനാശാസ്യപ്രവർത്തനത്തിന് ഉപയോഗിക്കുകയായിരുന്നു.

BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026