BREAKING NEWS

അവൾ എന്നെ കബളിപ്പിച്ചു, പണവും അയച്ചുകൊടുത്തിട്ടുണ്ട്!! കാമുകി പ്രമുഖ മോഡൽ, കാത്തിരിപ്പിനൊടുവിൽ 500 കി.മീ. യാത്ര ചെയ്ത് സർപ്രൈസായി പ്രണയിനിയെ കാണാമെത്തി, വീട്ടിലെ കോളിങ് ബെല്ലടിച്ചപ്പോൾ തുറന്നത് യുവതിയുടെ ഭർത്താവ്, സംഭവം പറഞ്ഞപ്പോൾ അങ്ങനെയൊരാളെ അറിയുകയേയില്ല…

· · 1 min read
Share: Copied!

ഏറെ കൊതിച്ചു കാണാനായി കാത്തിരുന്ന പ്രണയിനിയെ തേടി 500 കിലോമീറ്ററുകളോളം യാത്ര ചെയ്ത യുവാവിനെ കാത്തിരുന്നത് വൻ ചതി. പ്രമുഖ മോഡലായ യുവതിയുടെ വീടിന്റെ കോളിങ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് അവരുടെ ഭർത്താവ്. ഒരു നിമിഷം യുവാവിന് വിശ്വസിക്കാനായില്ല. ഫ്രാൻസിൽ മോഡലായ യുവതിയും ഭർത്താവും യുവാവ് എന്തിനാണ് വന്നതെന്ന് അറിഞ്ഞപ്പോൾ അവർ ആകെ അമ്പരന്നുപോകുകയും ചെയ്തു.

ബെൽജിയം സ്വദേശിയായ മൈക്കിൾ എന്ന് പേരുള്ള യുവാവിനെ ആരോ സോഷ്യൽ മീഡിയയിലൂടെ പറ്റിച്ചതാകാമെന്നാണ് സോഫി വൗസെലോഡ് എന്ന മോഡൽ പറയുന്നത്. തന്റെ ഭർത്താവ് ഫാബിയൻ ബൗട്ടമിനാണെന്നും വ്യാജമായ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാകാം മൈക്കിളിനെ വഞ്ചിച്ചതെന്നും സോഫി പറയുന്നു. ഇൻസ്റ്റഗ്രാമിൽ ഇതിന്റെ വീഡിയോ സോഫി പങ്കുവെയ്ക്കുകയും ചെയ്തു.

സോഫി പങ്കുവച്ച വീഡിയോ ഇങ്ങനെ-

‘എനിക്ക് ആ മനുഷ്യനോട് സഹതാപം തോന്നുന്നു. വ്യാജ അക്കൗണ്ടുകളെ സൂക്ഷിക്കുക. ഇത് യഥാർത്ഥത്തിൽ സംഭവിച്ചതാണെന്ന് കാണിക്കാനും എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കാനുമാണ് ഞാൻ ഈ വീഡിയോ പങ്കുവെക്കുന്നത്. എല്ലാവരും സ്വയം ശ്രദ്ധിക്കുക.’

അതേസമയം ഈ കൂടിക്കാഴ്ച്ചയുടെ വീഡിയോ ബൗട്ടമിൻ തന്നെ ഭാഗികമായി പകർത്തിയിരുന്നു. ‘എനിക്കിത് വീഡിയോ എടുക്കണം, കാരണം ഒരാൾ എന്റെ വാതിൽക്കൽ കോളിംഗ് ബെൽ അടിച്ചിട്ട് പറയുന്നു, ‘ഞാൻ സോഫി വൗസെലോഡിന്റെ ഭാവി ഭർത്താവാണ്’ എന്ന്,-ബൗട്ടമിൻ ദൃശ്യങ്ങളിൽ വിവരിച്ചു. മൈക്കിൾ തന്റെ അവകാശവാദത്തിൽ ഉറച്ചുനിൽക്കുന്നതും ബൗട്ടമിൻ ഇതിന്റെ യാഥാർത്ഥ്യം മനസിലാക്കാൻ മൈക്കിളിനെ സഹായിക്കുന്നതും വീഡിയോയിലുണ്ട്.

ഇതിനിടെ അവൾ എന്നെ കബളിപ്പിച്ചുവെന്നാണ് ഞാൻ കരുതുന്നത്’ എന്ന് മൈക്കിൾ തിരിച്ചുപോകുന്നതിനിടയിൽ വിളിച്ചുപറയുന്നതും വീഡിയോയിൽ കേൾക്കാം. സോഫി എന്ന പേരിലുള്ള ആൾക്ക് താൻ 35,000 ഡോളർ അയച്ചുകൊടുത്തിരുന്നുവെന്നും മൈക്കിൾ പറയുന്നുണ്ട്. ‘എന്റെ ഭാര്യയല്ല മെസ്സേജുകൾ അയച്ചത്, അത് വ്യാജ അക്കൗണ്ടുകളാണ്’ എന്ന് ബൗട്ടമിൻ മറുപടിയും നൽകുന്നുണ്ട്.

 

View this post on Instagram

 

A post shared by Sophie Vouzelaud (@sophievouzelaud_off)

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026